ഓപ്പറേഷന്‍ നുംകൂറിന്‍റെ ഭാഗമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ ശില്‍പ സുരേന്ദ്രന്‍റെ ലാന്‍ഡ് ക്രൂസര്‍ കസ്റ്റംസ് പിടിച്ചെടുത്തു. തിരുവനന്തപുരം സ്വദേശിയായ ശില്‍പയുടെ വാഹനം ഇടുക്കി അടിമാലിയിലെ ഗ്യാരെജിൽ നിന്നാണ് പിടികൂടിയത്. ഫെബ്രുവരിയിലാണ് രൂപമാറ്റം വരുത്തുന്നതിനായി ശില്‍പ ലാന്‍ഡ് ക്രൂസര്‍ ഗ്യാരെജിൽ എത്തിച്ചത്. ഒരു ലക്ഷം രൂപയുടെ മോഡിഫിക്കേഷന്‍ വാഹനത്തില്‍ ചെയ്തുവെന്നാണ് വെളിപ്പെടുത്തല്‍.
ജിമ്മിൽ നിന്ന് പതിനായിരം രൂപയും രേഖകളും മോഷ്ടിച്ചു : മുൻ ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ കേസ്
ഭൂട്ടാന്‍ വാഹനമാണോ എന്നറിയില്ലെന്നും തനിക്ക് മുന്‍പ് ഈ വാഹനത്തിന് അഞ്ച് ഉടമസ്ഥരുണ്ടായിരുന്നുവെന്നും ശില്‍പ കസ്റ്റംസിന് മൊഴി നല്‍കി. തിരൂര്‍ സ്വദേശിയില്‍ നിന്ന് 15 ലക്ഷം രൂപയ്ക്കാണ് 2023 സെപ്റ്റംബറില്‍ വാഹനം വാങ്ങിയതെന്ന് ശില്‍പ പറയുന്നു. അതിന് മുന്‍പ് കോയമ്പത്തൂര്‍, കര്‍ണാടക സ്വദേശികളായിരുന്നു വാഹനത്തിന്‍റെ ഉടമസ്ഥരെന്നുമാണ് വിശദീകരണം. ക്രമക്കേടുകളെ കുറിച്ച് തനിക്കറിയില്ലെന്നും അവര്‍ വ്യക്തമാക്കി. വാഹനം കസ്റ്റംസ് പരിശോധിക്കുകയാണ്. ശില്‍പയെയും വിശദമായി ചോദ്യം ചെയ്യുമെന്നാണ് വിവരം.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.