ക്ഷേത്രങ്ങളിൽ ശിങ്കാരി മേളം പാടില്ലെന്ന ഉത്തരവ് ; പിശക് സംഭവിച്ചതെന്ന് ദേവസ്വം ബോർഡ്

ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ശിങ്കാരിമേളം പാടില്ലെന്ന ഉത്തരവിൽ പിശക് സംഭവിച്ചതാണെന്ന് ദേവസ്വം ബോർഡ്. ശിങ്കാരിമേളം നിരോധിച്ചു പുറത്തിറക്കിയ ഉത്തരവ് പിൻവലിക്കും. അതേസമയം, ഗാനമേളകളിൽ ഹിന്ദു ഭക്തിഗാനങ്ങൾ മാത്രമേ ആലപിക്കാവൂ എന്ന തീരുമാനത്തിൽ മാറ്റം ഉണ്ടാകില്ല.

ഡിജെ പാർട്ടി പോലെ കേൾവിക്ക് അരോചകം ഉണ്ടാക്കുന്ന വാദ്യമേളങ്ങൾ ക്ഷേത്ര മതിലകത്ത് നിരോധിക്കാനാണ് തീരുമാനിച്ചതെന്നാണ് ബോർഡ് നൽകുന്ന വിശദീകരണം. ഉത്തരവ് ഇറക്കിയപ്പോൾ അതിൽ ശിങ്കാരി മേളവും ഉൾപ്പെട്ടുപോയതാണ്. തിരുത്താൻ നിർദേശം നൽകിയെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗം എ‌ അജികുമാർ എന്നിവർ പറഞ്ഞു.

നിരോധനത്തിൽ നിന്നു ശിങ്കാരിമേളം ഒഴിവാക്കി പുതിയ ഉത്തരവിറങ്ങും. ഹിന്ദുമത വിശ്വാസത്തിനും ആചാരങ്ങൾക്കും എതിരായ കലാപരിപാടികൾ ക്ഷേത്രത്തിൽ അവതരിപ്പിക്കാൻ അനുവദിക്കില്ല. ഇതുസംബന്ധിച്ച ഹൈക്കോടതി നിർദേശം ദേവസ്വം ബോർഡ് കർശനമായി പാലിക്കും. ഗാനമേളകളിൽ രാഷ്ട്രീയ പാർട്ടിയുടെയോ പ്രസ്ഥാനത്തിന്റെയോ പ്രാർത്ഥനാ ഗീതങ്ങൾ ആലപിക്കാൻ പാടില്ലെന്നും അധികൃതർ പറഞ്ഞു.

കൊല്ലം കടയ്ക്കലിൽ വിപ്ലവഗാനവും മറ്റൊരിടത്ത് ആർഎസ്എസ് പ്രാർത്ഥനാഗാനവും പാടിയെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് ദേവസ്വം ബോർഡ് ഉത്തരവിറക്കിയത്. സംഭവത്തിൽ ഹൈക്കോടതി ഇടപെടുകയും ദേവസ്വം ബോർഡ് സാംസ്കാരിക- പുരാവസ്തു വിഭാഗം ഡയറക്ടറെ ചുമതലപ്പെടുത്തി പ്രത്യേക റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബോർഡ് സെക്രട്ടറി ഉത്തരവിറക്കിയത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *