ജനം തന്നെ അറിയണമെന്ന് ആഗ്രഹിക്കാത്ത ജനസംഖ്യാ ദിനത്തിൻ്റെ ശില്പി; ജനത്തെയും ജനനത്തെയും കുറിച്ച് പഠിച്ച ഡോ.കെസി സക്കറിയ

ലോക ജനസംഖ്യ 500 കോടി കടന്ന ജൂലൈ 11ന്, ലോകജനസംഖ്യദിനമായി ആചരിക്കണം എന്ന ആശയം മുന്നോട്ട് വെച്ചത് മലയാളിയായ ഡോ കെസി സക്കറിയയാണ് (1924 – 2023 ).1987 ജൂലൈ 11ന് ലോകജനസംഖ്യ 500 കോടി തികഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ ജനസംഖ്യ വളർച്ച സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പൊതുസമൂഹത്തെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും ജൂലൈ 11 ലോകജനസംഖ്യ ദിനമായി ആചരിക്കാൻ തീരുമാനിച്ചു. 1989ൽ ഐക്യരാഷ്ട്ര വികസന സമിതിയുടെ ഭരണസമിതിയാണ് ലോകജനസംഖ്യ ദിനം ആചരിക്കണം എന്ന ആശയം അംഗീകരിച്ചു.

1990 ജൂലൈ 11ന് തൊണ്ണൂറിലധികം രാജ്യങ്ങൾആദ്യദിനാചരണത്തിൻ്റെ ഭാഗമായി.ഐക്യരാഷ്ട്ര സഭയുടെ യുഎൻഎഫ്പിഎ ( ഐക്യരാഷ്ട്ര സഭയുടെ യുഎൻഎഫ്പിഎ (യുണൈറ്റഡ് നേഷൻസ് ഫണ്ട് ഫോർ പോപ്പുലേഷൻ ആക്റ്റിവിറ്റീസ് / യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട്) ആണ് ദിനാചരണവുമായി ബന്ധപ്പെട്ട വിവിധ രാജ്യങ്ങൾ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.

ജനങ്ങളെക്കുറിച്ചും ജനനങ്ങളെക്കുറിച്ചും പഠിക്കാനായിരുന്നു ഡോ.കെസി സക്കറിയയുടെ താൽപര്യം. പക്ഷേ ജനം തന്നെയറിയണമെന്ന് തെല്ലും ആഗ്രഹിച്ചില്ല.  ജനസംഖ്യാ ദിനം ആചരിക്കാൻ ഏതു ദിവസം വേണമെന്ന് ചർച്ച വന്നപ്പോൾ ലോക ജനസംഖ്യ 500 കോടി തികഞ്ഞ ജൂലൈ 11 എന്ന ദിവസത്തിലേക്കു അദ്ദേഹം വിരൽ ചൂണ്ടി! ആ തീരുമാനം ലോകം സ്വീകരിച്ചപ്പോഴും അവകാശം ഉന്നയിക്കാതെ  പഠന – ഗവേഷണങ്ങളിലായിരുന്നു സക്കറിയ.

ലോകബാങ്കിൽ വാഷിങ്ടണിലെ സീനിയർ ഡെമോഗ്രഫർ ആയി ജോലി ചെയ്യുന്ന കാലത്താണ് ലോക ജനസംഖ്യാ ദിനാചരണം സംബന്ധിച്ച ആലോചനകളിൽ പങ്കാളിയായത്. അതിൽ സഖറിയയുടെ ആശയമാണ് യുഎൻ അംഗീകരിച്ചത്. 1957 ൽ മുംബൈയിലെ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസിൽ ജോലിക്കു കയറിയ സക്കറിയ ഡപ്യൂട്ടി ഡയറക്ടറായിരിക്കെ 1966ൽ കെയറോ ഡെമോഗ്രഫിക് സെന്ററിൽ യുഎന്നിന്റെ ജനസംഖ്യാ വിദഗ്ധനായി ചേർന്നു. നാലു വർഷത്തിനു ശേഷം ലോക ബാങ്കിൽ. 1989ൽ സീനിയർ ഡെമോഗ്രഫർ ആയി വിരമിച്ചു.

തിരുവനന്തപുരത്ത് ആരംഭിച്ച ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡവലപ്മെന്റിന്റെ സ്ഥാപക പ്രസിഡന്റാണ്. സെന്റർ ഫോർ ഡവലപ്‌മെന്റ് സ്‌റ്റഡീസിൽ ഓണററി ഫെലോ ആയിരുന്നു. ആഗോള കുടിയേറ്റം സംബന്ധിച്ച പഠനം നടത്തി. 2023 ൽ അദ്ദേഹം ഈ ലോകത്ത് നിന്നും വിട പറഞ്ഞു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *