പഹൽഗാം ഭീകരാക്രമണത്തിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ഭീകരാക്രമണം നടന്ന് ഏഴുമാസത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. പഹൽഗാം കേസിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി), ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) എന്നീ ഭീകര സംഘടനകളുടെ പാക്കിസ്ഥാൻ ഹാൻഡ്‌ലറും ഭീകരനുമായ സാജിദ് ജാട്ട് ഉൾപ്പെടെ ഏഴ് പേരെ പ്രതികളാക്കിയാണ് തിങ്കളാഴ്ച ജമ്മു കോടതിയിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. ഗൂഢാലോചന പാകിസ്ഥാനിലാണ് നടന്നതെന്നാണ് കണ്ടെത്തൽ.
ഏപ്രിൽ 22നായിരുന്നു രാജ്യത്തെ നടുക്കിക്കൊണ്ട് ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് നേരെ ഭീകരാക്രമണം നടന്നത്. പാകിസ്താൻ കേന്ദ്രീകരിച്ചുള്ള തീവ്രവാദികൾ 26 പേരെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരിൽ മലയാളിയും ഉണ്ടായിരുന്നു. 65 വയസുകാരനായ കൊച്ചി പാലാരിവട്ടം സ്വദേശി രാമചന്ദ്രന്‍ ആണ് കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം കശ്മീരിൽ വിനോദസഞ്ചാരത്തിന് പോയതായിരുന്നു. കുടുംബത്തിന്റെ കൺമുന്നിൽ വെച്ചാണ് ഇദ്ദേഹത്തെ ഭീകരർ കൊലപ്പെടുത്തിയത്.
അതേസമയം ഭീകരാക്രമണത്തിൽ മൂന്ന് തീവ്രവാദികൾക്ക് നേരിട്ട് പങ്കുണ്ടെന്ന് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ജൂണിൽ, മൂന്ന് പാകിസ്ഥാൻ ഭീകരർക്ക് അഭയം നൽകിയതിന് രണ്ട് സ്വദേശികളെയും എൻഐഎ അറസ്റ്റ് ചെയ്‌തിരുന്നു. ജൂലൈയിൽ സായുധ സേന ഭീകരരെ കൊലപ്പെടുത്തി. തീവ്രവാദികൾ നിരോധിത സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) യുമായി ബന്ധമുള്ള പാകിസ്ഥാൻ പൗരന്മാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ലഷ്കർ, ടിആർഎഫ്, കുറ്റാരോപിതരായ നാല് തീവ്രവാദികൾ എന്നിവർക്കെതിരെയും ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), 2023; ആയുധ നിയമം, 1959; നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, 1967 എന്നിവയിലെ പ്രസക്തമായ വ്യവസ്ഥകൾ പ്രകാരമാണ് എൻ.ഐ.എ കുറ്റം ചുമത്തിയിരിക്കുന്നത്.



ആറ്റിങ്ങലിൽ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ; കൊലപാതകമെന്ന് സംശയം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.