കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ പില്‍ഗ്രിം ഹൗസ്; മന്ത്രി കെ എന്‍ ബാലഗോപാല്‍

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ 5 കോടി രൂപ വിനിയോഗിച്ച് പില്‍ഗ്രിം ഹൗസിന്റെയും അമിനിറ്റി സെന്ററിന്റെയും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. ക്ഷേത്രത്തില്‍ നിന്ന് ലഭ്യമാകുന്ന ഫണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ കോടതിയുടെ അനുമതി വേണം.

ദേവസ്വത്തിന്റെ തനത് വികസന പ്രവര്‍ത്തനങ്ങളല്ലാതെ കിഫ്ബി ഫണ്ടില്‍ നിന്നുമുള്ള വികസന പ്രവര്‍ത്തനങ്ങളും ഇവിടെ നടപ്പാക്കാനുദ്ദേശിക്കുന്നു. ഇരിപ്പിടങ്ങള്‍ ഒരുക്കിയുള്ള കൊട്ടാരക്കര ക്ഷേത്രക്കുള നവീകരണ പ്രവര്‍ത്തനങ്ങളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മാസ്റ്റര്‍പ്ലാന്‍ വഴിയുള്ള വിപുലമായ പദ്ധതിയും പുരോഗതിയിലാണ്. പ്രദേശത്തെ ഗതാഗത കുരുക്കിന് പരിഹാരമായി ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ചന്തമുക്കിലെ ഒരു ഏക്കര്‍ സ്ഥലത്ത് ക്ഷേത്രത്തിലേക്കുള്ള വാഹനങ്ങളുടെ പാര്‍ക്കിങ് ക്രമീകരിക്കും. 500 ഓളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയും. സന്ദര്‍ശകര്‍ക്ക് ക്ഷേത്രദര്‍ശനത്തോടൊപ്പം കൊട്ടാരവും മ്യൂസിയവും സന്ദര്‍ശിക്കാനുള്ള അവസരം വിനിയോഗിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാകുന്നതോടുകൂടി ക്ഷേത്രത്തിലെ തിരക്കിനനുസരിച്ചുള്ള സൗകര്യങ്ങള്‍ ഭക്തജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *