ഏറ്റവും വലിയ ചതിപ്രയോഗങ്ങൾ നടത്തിയ ആളാണ് പിണറായി വിജയൻ; ആ പാപക്കറകൾ ഒരിക്കലും മായില്ലെന്ന് കെസി വേണുഗോപാൽ

ഏറ്റവും വലിയ ചതിപ്രയോഗങ്ങൾ നടത്തിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. നിലമ്പൂരിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായായിരുന്നു അദ്ദേഹം. അറേബ്യന്‍ നാട്ടിലെ സുഗന്ധം മുഴുവന്‍ കൊണ്ടുവന്ന് പൂശിയാലും പാപക്കറ മാറില്ലെന്ന് കെസി കൂട്ടിച്ചേർത്തു. തൃശൂർ പൂരം കലക്കി ബിജെപിയെ വിജയിപ്പിച്ചാളാണ് പിണറായി വിജയൻ എന്നതടക്കമുള്ള ആരോപണങ്ങളാണ് വേണുഗോപാൽ മുഖ്യമന്ത്രിക്കെതിരെ ഉയർത്തിയത്.

മലപ്പുറം ജില്ലക്കെതിരെ വലിയ ചതി പ്രയോഗം നടത്തിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വര്‍ണക്കടത്തിന്റെയും കള്ളപ്പണത്തിന്റെ നാടാണെന്ന് പറഞ്ഞ് ഈ ജില്ലയെ അധിക്ഷേപിച്ചു. ഈ ചതിപ്രയോഗം മലപ്പുറത്തുകാര്‍ക്ക് മറക്കാനാവില്ലെന്നും ചതിയെന്ന വാക്ക് ഉപയോഗിക്കാന്‍ ഏറ്റവും യോഗ്യന്‍ മുഖ്യമന്ത്രിയാണെന്നും വേണുഗോപാൽ പരിഹസിച്ചു .

നിലമ്പൂരില്‍ ഈ ഉപതെരഞ്ഞെടുപ്പ് വന്നതിന് ഒരു കാരണം മാത്രമേയുള്ളുവെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ‘കേരളത്തിലെ ജനങ്ങളെ ഇത്രയേറെ വെറുക്കപ്പെടാന്‍ സാഹചര്യം ഒരുക്കിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ പരിണിത ഫലമാണ് ഇവിടെയുണ്ടായ തെരഞ്ഞെടുപ്പ്. ചതിയെ കുറിച്ച് സംസാരിച്ചാണ് മുഖ്യമന്ത്രി ഇന്നലെ ഇവിടെ സംസാരിച്ചത്. ചതിയെന്ന പ്രയോഗം ഉപയോഗിക്കാന്‍ പറ്റിയ ഏറ്റവും യോഗ്യനായ ആള്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ 150 കിലോ സ്വര്‍ണവും 123 കോടി രൂപയും മലപ്പുറത്തുനിന്ന് മാത്രമായി പിടിച്ചെടുത്തെന്ന്. ആ പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാനാണെന്ന് കൂടി പറഞ്ഞുവെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.

മലപ്പുറം ജില്ലയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തി ഈ ജില്ലക്കെതിരെ ചതിപ്രയോഗം നടത്തി, ഇവിടെ വന്ന് ചതിയെ കുറിച്ച് പറയുന്നു. ഏത് ഏജന്‍സികളോടും ചോദിച്ചാലും അറിയാന്‍ കഴിയും. എല്ലാ ജില്ലകളിലും കള്ളപ്പണവും സ്വര്‍ണവും പിടിക്കാറുണ്ട്. എന്നാല്‍ ആ ജില്ലകളെ കുറിച്ച് മുഖ്യമന്ത്രി മിണ്ടിയില്ല. മലപ്പുറം ജില്ലക്കെതിരെ മുഖ്യമന്ത്രി നടത്തിയ ചതി പ്രയോഗം കേരളം മറക്കാന്‍ പാടില്ല. അഭിമുഖത്തില്‍ പാണക്കാട് തങ്ങളെയും മുഖ്യമന്ത്രി വെറുതെ വിട്ടില്ല. രാഷ്ട്രീയ പ്രതിനിധികളായി മാത്രമാണോ പാണക്കാട് കുടുംബത്തെ കേരളം കാണുന്നത്. മതവൈരം കത്തിക്കയറുമ്പോള്‍ സമാധാനദൂതുമായി എത്തുന്നവരാണ് പാണക്കാട് കുടുംബം. പാണക്കാട് തങ്ങള്‍ തീവ്രവാദപ്രസ്ഥാനത്തിന് അനുകൂല നിലപാട് എടുക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്നും വേണുഗോപാൽ വിമർശിച്ചു.

രണ്ടാമത്തെ ചതിപ്രയോഗംത്തെ പറ്റി പറഞ്ഞത് അദ്ദേഹത്തിന്റെ കാബിനിറ്റിലെ മന്ത്രിയായിരുന്ന തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ്. തൃശൂര്‍ പൂരം കലക്കികൊടുത്തിട്ട് അതിലൂടെ ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സ്വന്തം ആളെ ചതിച്ചു. ചതിയെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞാല്‍ പാര്‍ട്ടി സഖാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ചതിയെ കുറിച്ച് ഒരുപാട് പറയാന്‍ ഉണ്ടാകുമെന്നും അദ്ദേഹം പരിഹസിച്ചു.

ഒന്‍പത് വര്‍ഷത്തെ പിണറായി സര്‍ക്കാരിനെതിരെ കാഹളം മുഴക്കുന്നതാവും ഈ ഉപതെരഞ്ഞെടുപ്പ്. ആശാവര്‍ക്കമാരെ ആക്ഷേപിച്ച് സംസാരിച്ചയാളാണ് മുഖ്യമന്ത്രി. മലപ്പുറത്ത് വന്നപ്പോള്‍ ദേശീയപാത തകര്‍ന്ന സ്ഥലംപോലും മുഖ്യമന്ത്രി സന്ദര്‍ശിച്ചില്ല. ദേശീയപാത തന്റെ മാത്രം അക്കൗണ്ടിലാണെന്ന് പറഞ്ഞ മുഖ്യമന്ത്രി തകര്‍ച്ച ആരുടെ അക്കൗണ്ടില്‍ ചേര്‍ക്കുമെന്നും കെസി വേണുഗോപാല്‍ ചോദിച്ചു. കേരളത്തിലെ ദേശീയപാത നിര്‍മാണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ദേശീയ പാത അതോറിറ്റി പരിശോധിക്കണമെന്നുപോലും മുഖ്യമന്ത്രി പറഞ്ഞില്ല. സ്ഥലം സന്ദർശിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായില്ലെന്നും കെസി വേണുഗോപാൽ കുറ്റപ്പെടുത്തി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *