ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനികതല ചർച്ച ഇന്ന്. ഒപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള വെടിനിർത്തൽ ധാരണയ്ക്ക് ശേഷമാണ് ചർച്ച. ഉച്ചയ്ക്ക് 12 മണിക്കാണ് കൂടിക്കാഴ്‌ച. ഇരു രാജ്യങ്ങളും തമ്മിൽ കൂടുത കാര്യങ്ങളിൽ ധാരണയുണ്ടാകുമെന്നാണ് സൂചനകൾ.
ജമ്മു കശ്മീരിലും പഞ്ചാബിലും ഉൾപ്പെടെ കരുതലിന്റെ ഭാഗമായി ഇന്നലെ ബ്ലാക്ക് ഔട്ടുകൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇരുപത്തിയാറു പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് ആഴ്ചകൾക്ക് ശേഷം നിയന്ത്രണരേഖ കഴിഞ്ഞ ദിവസം ശാന്തമായിരുന്നു. സമീപ ദിവസങ്ങളെ അപേക്ഷിച്ച് പൂർണമായും സമാധാനപരമായ രാത്രിയാണ് ഇന്നലെ കടന്നുപോയതെന്ന് സൈന്യം അറിയിച്ചു.
ജമ്മു കശ്മീരിലും അന്താരാഷ്ട്ര അതിർത്തിയിലെ മറ്റ് പ്രദേശങ്ങളിലും കഴിഞ്ഞ രാത്രിയിൽ ഒരു തരത്തിലുള്ള പ്രകോപനവും ഉണ്ടായില്ല. ഇന്നലെ രാത്രി പാകിസ്താൻ വെടിനിർത്തൽ ധാരണ പാലിച്ചെന്ന് സൈന്യം വ്യക്തമാക്കി.
നിലമ്പൂര്‍ കണ്ട് തിളയ്ക്കേണ്ട; വരാനിരിക്കുന്നത് വലിയ തലവേദന
രാജസ്ഥാനിലേയും ഗുജറാത്തിലേയും അതിർത്തി പ്രദേശങ്ങളിൽ അതീവ ജാഗ്രതയാണ് വെടിനിർത്തൽ ധാരണയ്ക്ക് ശേഷവും സൈന്യം തുടരുന്നത്. പാകിസ്താന്റെ തുടർ നീക്കങ്ങൾ നിരീക്ഷിച്ചു വരികയാണ്. അതിർത്തി മേഖലകളിൽ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. പ്രകോപനത്തിന് ഒരുങ്ങിയാൽ തിരിച്ചടി പാകിസ്താൻ വിചാരിക്കുന്നതിന് അപ്പുറമാണെന്നും സൈന്യം വ്യക്തമാക്കി.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.