ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരിച്ച് മകൾ ഇഷ ഡിയോൾ. അസുഖ ബാധിതനായി ആശുപത്രിയിൽ കഴിയുന്ന പിതാവിന്റെ നില മെച്ചപ്പെടുകയാണെന്നും, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇഷ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. കുടുംബത്തിൻ്റെ സ്വകാര്യത മാനിക്കണമെന്ന് അഭ്യർഥിച്ച ഇഷ, പിതാവിൻ്റെ മടങ്ങിവരവിനു വേണ്ടി പ്രാർഥിക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്‌തു.
ഭാര്യ ഹേമമാലിനിയും ധർമേന്ദ്രയുടെ മരണവാർത്തകളെ വിമർശിച്ച് രംഗത്തെത്തി. ‘സംഭവിക്കുന്നത് മാപ്പ് നൽകാനാവാത്ത കാര്യങ്ങളാണ്. ചികിത്സയോട് പ്രതികരിക്കുകയും സുഖം പ്രാപിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെക്കുറിച്ച് ചാനലുകൾക്ക് എങ്ങനെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാൻ കഴിയും? ഇത് അങ്ങേയറ്റം അനാദരവാണ്. ദയവായി ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കുക’- ഹേമമാലിനി കുറിച്ചു.
ശ്വാസതടസത്തെ തുടർന്ന് ഒരാഴ്ച മുൻപാണ് ധർമേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസംബർ എട്ടിന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് അദ്ദേഹം അസുഖബാധിതനായത്. കഴിഞ്ഞ ഏപ്രിലിൽ ഇദ്ദേഹത്തിന് നേത്രശസ്ത്രക്രിയ നടത്തിയിരുന്നു. ധർമേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്. ബോളിവുഡിന്റെ ‘ഹി- മാൻ’ എന്നറിയപ്പെടുന്ന ധർമേന്ദ്രയുടെ ‘ഷോലെ’, ‘ഫൂൽ ഓർ പത്തർ’, ‘ചുപ്‌കെ ചുപ്‌കെ’ എന്നീ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധയേമാണ്.
“എനിക്ക് ബോറടിച്ചു”; വിരമിക്കലിനുള്ള കാരണം വെളിപ്പെടുത്തി അരിജിത് സിംഗ്



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.