യു.എസ് ഏർപ്പെടുത്തിയ എച്ച് 1 ബി വിസ നിരക്ക് വർദ്ധനവിൽ പ്രധാനമന്ത്രിയുടെ മൗനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മോദിയുടെ ഒളിച്ചോട്ടം രാജ്യത്തിന് അപമാനമെന്ന് സി.പി.ഐ.എം പോളിറ്റ്ബ്യൂറോ പറഞ്ഞു. അമേരിക്കക്ക് വിധേയപ്പെടുന്ന ദുർബലനായ പ്രധാനമന്ത്രിയായി മോദി മാറിയെന്ന് രാഹുൽ ഗാന്ധിയും വിമർശിച്ചു.
അമേരിക്കയുടെ വിസ നിരക്ക് വർധനവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപനവും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണവും നിരാശജനകമാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യുറോ വിമർശിച്ചു. അമേരിക്കൻ തന്ത്രങ്ങളെ ചെറുക്കുന്നതിന് പകരം സ്വാശ്രയത്തിന്റെ ആവശ്യകതയെ കുറിച്ചാണ് മോദി സംസാരിച്ചത് . വിസ പരിഷ്‌കരണം വൈദ്യഗ്ദമുള്ള ആയിരക്കണക്കിന് ഇന്ത്യൻ തൊഴിലാളികളുടെ ഉപജീവനമാർഗ്ഗത്തെ സാരമായി ബാധിക്കും.
പ്രധാനമന്ത്രിയുടെ ഒളിച്ചോട്ടം രാജ്യത്തിന് അപമാനമാണെന്നും സിപിഐഎം പോളി ബ്യുറോ വിമർശിച്ചു. യുഎസ് സമ്മർദ്ദത്തിന് വഴങ്ങരുതെന്നും ഇന്ത്യൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിർണായ ഇടപെടൽ ഉണ്ടാകണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.
ഇന്ത്യൻ മാധ്യമങ്ങൾ അസത്യ വാർത്തകൾ പ്രചരിപ്പിക്കുന്നു; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത തളളി തലാലിൻ്റെ സഹോദരൻ
വിസ നിരക്കിൽ ഒരു ലക്ഷം ഡോളർ ഫീസ് ഉയർത്തിയിട്ടും പ്രതികരിക്കാത്ത മോദിയെ ദുർബലനായ പ്രധാനമന്ത്രി എന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വിമർശിച്ചു. ലക്ഷക്കണക്കിന് ഇന്ത്യൻ തൊഴിലാളികളെ ബാധിക്കുന്ന വിസ നിരക്ക് വർദ്ധനവിൽ കേന്ദ്രം ഇതുവരെയും നടപടി സ്വീകരിക്കാൻ തയ്യാറായിട്ടില്ല.



ബംഗാളിൽ ബി.ജെപി എം.എൽ.എക്കും, എം.പിക്കും ജനക്കൂട്ടത്തിന്റെ മർദ്ദനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.