തിരുവനന്തപുരം: കേസ് അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തരുതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍. പ്രതികളുടെ കുറ്റസ്സമ്മത മൊഴി വെളിപ്പെടുത്തരുത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സര്‍ക്കുലറെന്നും ഡിജിപി റവാഡ ചന്ദ്രശേഖര്‍ വിശദീകരിക്കുന്നു.
എസ്എച്ച്ഒ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദേശം. കഴിഞ്ഞ ബുധനാഴ്ചയാണ് സംസ്ഥാന പൊലീസ് മേധാവി സര്‍ക്കുലര്‍ ഇറക്കിയത്. സമീപകാലത്തെ ഒരു കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന് പ്രതി കുറ്റസമ്മതം നടത്തിയതായി മാധ്യമങ്ങളോട് വെളിപ്പെടുത്തിയതും, അതു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കുറ്റാരോപിതന് പറയുന്ന കാര്യങ്ങള്‍ അന്വേഷണത്തിന്റെ ഘട്ടത്തില്‍ പുറത്ത് വരുന്നത് അന്വേഷണത്തെയും വിചാരണയേയും ബാധിക്കുമെന്നും കോടതി സൂചിപ്പിച്ചിരുന്നു. തുടര്‍ന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മേധാവി, അന്വേഷണ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് കാണിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളത്.
സ്വർണം പൂശുന്നതിനും അന്നദാനത്തിന്റെ പേരിലും വ്യാപക പണപ്പിരിവ് നടത്തി; ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി വിജിലന്‍സ്



അഹിന്ദുവായ യുവതി ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിച്ച സംഭവം; ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ പുണ്യാഹം നടത്താനൊരുങ്ങി ദേവസ്വം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.