തൃശൂർ: തൃശൂർ പീച്ചിയിലെ സ്റ്റേഷൻ മർദ്ദനത്തിലും ഇന്ന് നടപടിയുണ്ടാകും. വകുപ്പുതല അന്വേഷണം നടത്തുന്ന ദക്ഷിണമേഖല ഐജി ശ്യാം സുന്ദർ ഇന്ന് അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് നടപടിയെടുക്കും. സംഭവ സമയത്ത് എസ് ഐയായിരുന്ന പി എം തീഷിനെ പ്രാഥമികമായി സസ്പൻഡ് ചെയ്യാനാണ് ആലോചന. രതീഷിനെതിരായ അന്വേഷണ റിപ്പോർട്ട് ദക്ഷിണ മേഖല ഐജിയുടെ ഓഫിസിൽ എട്ടുമാസമായി കുരുങ്ങിക്കിടക്കുകയാണ്. ഇത് പരിശോധിച്ച് ഉടൻ തീരുമാനം എടുക്കാനാണ് ഡിജിപിയുടെ നിർദ്ദേശം.
2023 മേയ് 24ന് തൃശൂർ പട്ടിക്കാട് ലാലീസ് ഹോട്ടൽ മാനേജരെയാണ് പീച്ചി എസ്ഐ ആയിരുന്ന പി എം രതീഷ് മർദിച്ചത്. ഹോട്ടൽ മാനേജർ കെ പി ഔസേപ്പിനേയും മകനെയുമാണ് എസ് ഐ മർദിച്ചത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആൾ നൽകിയ വ്യാജ പരാതിക്ക് പിന്നാലെയായിരുന്നു മർദനം.
സംഭവത്തിൽ പരാതി നൽകാനായി പോലീസ് സ്റ്റേഷനിൽ എത്തിയതായിരുന്നു ഔസേപ്പും ഡ്രൈവറും. ഇവിടെ എത്തിയ ഇവരെ ചുമരുചാരി നിർത്തി മര്‍ദിക്കുകയായിരുന്നു. എസ്ഐ ഫ്ളാസ്ക് കൊണ്ട് തല്ലാൻ ശ്രമിച്ചെന്നും ശേഷം മുഖത്ത് അടിച്ചു. ഇത് ചോദിക്കാൻ ചെന്ന ഔസേപ്പിന്റെ മകനേയും ലോക്കപ്പിലിട്ടുവെന്നും പരാതിയിൽ പറയുന്നു.
ഇതിനു പിന്നാലെ സംസ്ഥാന വിവരാവകാശ നിയമപ്രകാരം മര്‍ദനദൃശ്യത്തിനുവേണ്ടി അപേക്ഷ നൽകിയെങ്കിലും പോലീസ് തള്ളുകയായിരുന്നു. ഒടുവില്‍ മനുഷ്യാവകാശകമ്മിഷന് ഇടപെട്ടതിനുശേഷമാണ് ദൃശ്യങ്ങള്‍ നല്കാന് പോലീസ് തയ്യാറായത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



ബിസിനസുകാരനില്‍ നിന്ന് എട്ടുലക്ഷം രൂപ കൈക്കൂലി; പഞ്ചാബ് ഡിഐജി സിബിഐയുടെ പിടിയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.