ഫ്രാൻസിസ് മാർപാപ്പയ്ക്ക് ലോകം ഇന്ന് യാത്രാമൊഴി നൽകും

ഫ്രാൻസിസ് മാർപാപ്പയ്ക്ക് യാത്രാമൊഴി നൽകാൻ ലോകം. മാർപാപ്പയുടെ മൃതശരീരം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം റോമിലെ സാന്ത മരിയ മാർജറി ബസിലിക്കയിൽ ഇന്ന് സംസ്കരിക്കും. ഇന്നത്തെ പ്രാർഥനകൾക്കുശേഷം സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയിൽനിന്ന് വിലാപയാത്രയായി മൃതശരീരം സാന്താ മരിയ മാർജറി ബസിലിക്കയിലേക്കു കൊണ്ടുപോകും.

പാവങ്ങളുടെ പാപ്പയായിരിക്കാൻ ആഗ്രഹിച്ച ഫ്രാൻസിസ് മാർപാപ്പയുടെ മൃതശരീരം ഏറ്റുവാങ്ങാൻ സാന്താ മരിയ മാർജറിയിൽ അശരണരുടെ ഒരുസംഘമുണ്ടാകുമെന്ന് വത്തിക്കാൻ അറിയിച്ചു. ചെറുപ്രാർഥനയ്ക്കുശേഷം പാപ്പയെ ഇവിടെ തറയിൽ അടക്കും. ‘ഫ്രാൻസിസ്കസ്’ (ഫ്രാൻസിസ് എന്നതിൻറെ ലത്തീൻ നാമം) എന്നുമാത്രമേ ശവകുടീരത്തിൽ എഴുതൂ. ഫ്രാൻസിസ് മാർപാപ്പയുടെ ആഗ്രഹമാണ് ഇതുരണ്ടും. നാളെ രാവിലെമുതൽ ജനങ്ങൾക്ക് ശവകുടീരം സന്ദർശിക്കാം

രാഷ്ട്രപതി ദ്രൗപദി മുർമുവും യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപും ഉൾപ്പെടെ വിവിധരാജ്യങ്ങളിൽനിന്ന് 130 നേതാക്കൾ വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടക്കുന്ന അന്ത്യശുശ്രൂഷയിൽ പങ്കെടുക്കും. കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു, കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ, ഗോവ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ജോഷ്വ ഡിസൂസ എന്നിവരും രാഷ്ട്രപതിക്കൊപ്പം ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

മൂന്നുദിവസമായി സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിനു വെച്ചിരിക്കുന്ന മൃതശരീരത്തിൽ ഇന്നലെ വരെ 1,28,000 പേർ അന്ത്യാഞ്ജലിയർപ്പിച്ചു

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *