രാജസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസ്സിന്‌ തീപിടിച്ചു ; 20 മരണം

രാജസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന ദീർഘദൂര എ.സി സ്ലീപ്പർ ബസിന് തീപിടിച്ച് 20 മരണം. ജയ്സാൽമീറിൽ നിന്ന് ജോധ്പൂരിലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം.

57 യാത്രക്കാരുമായി ജയ്‌സാൽമീറിൽ നിന്നും പുറപ്പെട്ട ബസ് ഏകദേശം 20 കിലോമീറ്റർ പിന്നിട്ടപ്പോഴാണ് അപകടം. യാത്രക്കാരാണ് ബസിന്‍റെ പുറകുവശം തീപടരുന്നത് കണ്ടത്. എന്നാൽ യാത്രക്കാരെല്ലാം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ബസിലേക്ക് തീ പടരുകയായിരുന്നു. ബസ് മുഴുവനും കത്തിനശിച്ചു.

തീപിടത്തത്തിൽ പരിക്കേറ്റവരെ ജയ്സാൽമീറിലെ ജവഹർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണസംഖ്യ ഉയരുകയായിരുന്നു. അപകടത്തിൽ രണ്ട് കുട്ടികളും നാല് സ്ത്രീകളും ഉൾപ്പെടെ പതിനഞ്ച് പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.  മിക്കവർക്കും 70 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്.

മരണസംഖ്യ വീണ്ടും ഉയരാനാണ് സാധ്യത. ഗ്രാമവാസികളും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ചേർന്നാണ് ആദ്യ ഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. വൈകാതെ അഗ്നിശമന സേനയും പൊലീസും സംഭവ സ്ഥലത്തേക്ക് എത്തുകയായിരുന്നു. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് എം.എൽ.എ പറയുന്നത്.

മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ഏറ്റവും മികച്ച വൈദ്യസഹായം ഉറപ്പാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചതായും അറിയിച്ചു. അപകടത്തിൽ മരിച്ചവരെ ഡി.എൻ.എ പരിശോധനയിലൂടെയാകും തിരിച്ചറിയുക. മരിച്ചവരുടെ കുടുംബാംഗങ്ങൾ തങ്ങളെ ബന്ധപ്പെടണമെന്ന് കളക്ടർ പ്രതാപ് സിംഗ് അഭ്യർത്ഥിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *