കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിൻ്റെ പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട് പുറത്ത്. അപകടത്തില്‍ ബിന്ദുവിന്റെ തലയോട്ടി പൊട്ടി തലച്ചോറ് പുറത്തുവന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വാരിയെല്ലുകൾ ഒടിഞ്ഞതായും റിപ്പോർട്ടിലുണ്ട്.
തലയ്ക്കേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവും ആണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അധികൃതര്‍ പൊലീസിന് കൈമാറി. ബിന്ദുവിൻ്റെ സംസ്ക്കാരചടങ്ങുകൾ ഇന്ന് തലയോലപ്പറമ്പിലെ വീട്ടുവളപ്പില്‍ നടന്നു.
ബന്ധുക്കളും അയൽവാസികളും രാഷ്ട്രീയ നേതാക്കളും അടക്കം അടക്കും നൂറുകണക്കിന് ആളുകളാണ് ബിന്ദുവിനെ അവസാനമായി ഒരുനോക്കുകാണാന്‍ വീട്ടിലേക്ക് ഒഴുകിയെത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ചാണ്ടി ഉമ്മന്‍ എംഎല്‍എ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ എന്നിവര്‍ വീട്ടിലെത്തി ബിന്ദുവിന് അന്തിമോപചാരമർപ്പിച്ചു.
പാലക്കാട് വെള്ളക്കെട്ടിൽ വീണ് നാലര വയസ്സുകാരൻ മരിച്ചു


‘ബഹു’മാനമില്ലാത്ത കത്തിടപാടുകൾ വേണ്ട ; മന്ത്രിമാരെ അഭിസംബോധന ചെയ്യണമെന്ന് സർക്കുലർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.