വിമാനയാത്രക്കിടയില്‍ പവര്‍ബാങ്ക് ഉപയോഗിക്കുന്നതിൽ ഉള്‍പ്പെടെ പുതിയ സുരക്ഷാ നിര്‍ദേശങ്ങളുമായി ഡിജിസിഎ. വിമാനങ്ങളില്‍ പവര്‍ ബാങ്ക് ഉപയോഗിക്കരുതെന്നും, ഫോണുകൾ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യരുതെന്നുമാണ് ഡിജിസിഎ നിർദേശിക്കുന്നത്. പവര്‍ ബാങ്കും ബാറ്ററികളുമടക്കം യാത്രക്കാര്‍ ഇരിക്കുന്നതിന് സമീപം തന്നെ സൂക്ഷിക്കണം എന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു. പവര്‍ ബാങ്കില്‍ നിന്ന് തീപടര്‍ന്നുള്ള അപകടങ്ങളെ തുടര്‍ന്നാണ് ഡിജിസിഎയുടെ നിര്‍ണായക ഉത്തരവ്.
ഉത്തരവ് പ്രകാരം, പവര്‍ ബാങ്കുകളും മറ്റു ലിഥിയം ബാറ്ററിയടക്കമുള്ളവയും അടങ്ങിയ ഹാന്‍ഡ്ബാഗുകൾ വിമാനത്തിന്റെ ക്യാബിനുകളില്‍ സൂക്ഷിക്കാൻ പാടില്ല. ക്യാമറകളുടെ അടക്കം ബാറ്ററികളും ഇത്തരത്തില്‍ സീറ്റിന് മുകളിലുള്ള ക്യാബിനുകളില്‍ വയ്ക്കാനും പാടില്ല. വിമാനയാത്രക്കിടെ പവര്‍ ബാങ്കുകള്‍ കൈവശം വെക്കാമെങ്കിലും അവ ഉപയോഗിക്കരുതെന്നാണ് നിർദേശം. വിമാനത്തിന്റെ സീറ്റിന് സമീപമുള്ള പവര്‍ ഔട്ട്‌ലെറ്റ് വഴി ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനും നിരോധനമുണ്ട്.
കഴിഞ്ഞ വര്‍ഷം, എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനങ്ങളില്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. 100 വാട്ട്-മണിക്കൂറില്‍ താഴെ റേറ്റുചെയ്ത പവര്‍ ബാങ്കുകള്‍ മാത്രമേ യാത്രക്കാര്‍ക്ക് കയ്യില്‍ കരുതാന്‍ അനുവാദമുള്ളൂ. എന്നാല്‍ ചാര്‍ജ് ചെയ്യുന്നതിനോ മൊബൈല്‍ ഉപകരണങ്ങള്‍ ഇതുപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനോ അനുവാദമില്ല. സിംഗപ്പൂര്‍ എയര്‍ലൈന്‍സും കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പവര്‍ബാങ്ക് നിരോധിച്ചിരുന്നു. കാത്തേ പസഫിക്, ഖത്തര്‍ എയര്‍വേയ്സ് എന്നിവയുള്‍പ്പെടെ മറ്റ് പല വിമാനക്കമ്പനികളും യാത്രക്കാരുടെ പവര്‍ ബാങ്ക് ഉപയോഗം നിരോധിക്കുന്ന വിധത്തില്‍ ഇടപെടല്‍ നടത്തിയിട്ടുണ്ട്.



‘പോകുന്നിടത്തെല്ലാം മുട്ടയിട്ടു പോകുന്നു, പൊതുപ്രവർത്തകന് വേണ്ട സ്വഭാവശുദ്ധി അശ്ശേഷം ഇല്ല’ ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വെള്ളാപ്പള്ളി നടേശൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.