നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി;നാളെ ശബരിമല ദർശനം നടത്തും

തിരുവനന്തപുരം: നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി. വൈകീട്ട് 6.20 ഓടെയാണ് രാഷ്ട്രപതി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. രാജ്ഭവനിലാണ് ഇന്ന് താമസം. ബുധനാഴ്ച 9.35-ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലിലേക്ക് പോകും. റോഡ് മാര്‍ഗം പമ്പയിലെത്തും. തുടര്‍ന്ന് പ്രത്യേക വാഹനത്തില്‍ സന്നിധാനത്തും.

നാളെ അയ്യപ്പദർശനത്തിനായി ശബരിമലയിൽ എത്തുന്ന രാഷ്ട്രപതി ദ്രൗപദി മുർമു മലകയറുന്നതു പമ്പയിൽനിന്ന് ഇരുമുടിക്കെട്ട് നിറച്ചശേഷം. ഗവർണർ രാജേന്ദ്ര ആർലേക്കറും പത്നി അനഘയും കെട്ടുനിറച്ചു ശബരിമലയിലേക്കു രാഷ്ട്രപതിയെ അനുഗമിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ തീരുമാനം മാറ്റി.

നാളെ രാവിലെ 10.20നു നിലയ്ക്കൽ ഹെലിപ്പാഡിൽ ഇറങ്ങുന്ന രാഷ്ട്രപതി അവിടെനിന്നു റോഡുമാർഗം പമ്പയിൽ എത്തും. പമ്പാ സ്നാനത്തിനു പകരം രാഷ്ട്രപതിക്കു കാൽകഴുകി ശുദ്ധി വരുത്തുന്നതിനായി ത്രിവേണി പാലത്തിനു സമീപം ജലസേചന വകുപ്പു പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇരുമുടിക്കെട്ട് നിറയ്ക്കുന്നതിനു പമ്പ ഗണപതികോവിലിൽ എത്തും.

11.10ന് ഫോർ വീൽ ഡ്രൈവ് ഗൂർഖ എമർജൻസി വാഹനത്തിൽ പമ്പയിൽനിന്നു സന്നിധാനത്തേക്കു പുറപ്പെടും. 6 വാഹനങ്ങളുടെ അകമ്പടി ഉണ്ടാകും. 11.50നു സന്നിധാനത്ത് എത്തും. പതിനെട്ടാംപടി കയറി 12.20ന് അയ്യപ്പദർശനം നടത്തും. ഉച്ചപൂജയും കണ്ടു തൊഴുതശേഷം ദേവസ്വം ഗെസ്റ്റ്ഹൗസിൽ വിശ്രമിക്കും. മൂന്നോടെ നിലയ്ക്കലിലേക്കു മടങ്ങി, 4.20നു ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്തേക്കു തിരിക്കും

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *