കേരളത്തിലാദ്യമായി ഏറ്റവും വലിയ സമ്മാനത്തുക നൽകികൊണ്ട് സംസ്ഥാന പ്രൊഫഷണൽ നാടകമത്സരം സംസ്കാരസാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരത് ഭവനിൽ ഒക്ടോബർ 18 മുതൽ 23 വരെ സംഘടിപ്പിക്കുന്നു. കേരളത്തിലെ 35 നാടകസമിതികളിൽ നിന്നും തെരങ്ങെടുത്ത 5 നാടകങ്ങളാണ് മത്സരരംഗത്തുള്ളത്. മുൻ കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാൻ സൂര്യകൃഷ്ണമൂർത്തി ഉൾപ്പെടുന്ന നാടകരംഗത്തെ പ്രഗത്ഭർ ആണ് 5 നാടകങ്ങൾ തെരങ്ങെടുത്തത്. കേരളത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 55555 രൂപയാണ് ഏറ്റവും മികച്ച നാടകത്തിനു നൽകുന്നത്. കൂടാതെ മികച്ച രചയിതാവ്, സംവിധായകൻ, മികച്ച നടൻ, മികച്ച നടി, സംഗീത സംവിധായകൻ, ഗായകൻ, ഗായിക, രംഗപടം, തുടങ്ങി ഒട്ടനവധി അവാർഡുകളാണ് നൽകുന്നത്. എല്ലാ ദിവസവും വോട്ട് ചെയ്യുന്ന പ്രേക്ഷകരുടെ മാർക്ക് അടിസ്ഥാനമാക്കി ആണ് വിധി നിർണയം.
രണ്ടു ദിവസം പിന്നിട്ടപ്പോൾ പ്രേക്ഷകർ നിറങ്ങു കവിഞ്ഞ സദസ്സായി മാറി. പ്രേക്ഷകർ ഏറ്റെടുത്ത നാടകമേളയായി സംസ്കരസാഹിതിയുടെ നാടകമത്സരം.
ആദ്യദിനം തിരുവനന്തപുരം അജന്ത തീയേറ്റർ ഗ്രൂപ്പിന്റെ വംശം അരങ്ങേറി. എണ്ണിയാലൊടുങ്ങാത്ത കഥകളുടെ അക്ഷയ ഖനികളാണ് ഭാരതീയ ഇതിഹാസങ്ങൾ. വരുംകാലത്തേക്കുള്ളത് പലതും മൗനങ്ങളായും വ്യാഖ്യാന സാധ്യതകളായും നിലപാടുകളായും സംഭരിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും ശക്തമായ സാമൂഹ്യ പഠന ഭണ്ഡാരങ്ങളാണ് ഇതിഹാസപാഠങ്ങൾ. അതിൽനിന്ന് വ്യാസൻ എഴുതിയ ഭാരതത്തിലെ ഒരു ചെറിയ ഏടും, അംബേദ്കർ എഴുതിയ ജീവിത ദർശനങ്ങളുടെ ഏടും സമാന്തരങ്ങൾ ആയി നിലനിർത്തിക്കൊണ്ട്, ജനാധിപത്യ പുരോഗമന മൂല്യങ്ങളെയും സമത്വത്തെയും തുല്യതയും ഊന്നി പറയുവാനുള്ള അതിശക്തവും ഗൗരവതരവുമായ അരങ്ങൊരുക്കമാണ് അജന്ത തിയേറ്റർ ഗ്രൂപ്പ് അവതരിപ്പിച്ച വംശം..!!!

രണ്ടാം ദിനം കൊല്ലം അനശ്വരയുടെ ആകാശത്തൊരുകടൽ അവതരിപ്പിക്കപെട്ടു. ആകാശവും കടലും അങ്ങേയറ്റത്തെ രണ്ടു വൈരുദ്യങ്ങൾ ആണ്. അതുപോലെ വൈരുദ്യങ്ങൾ പേറുന്ന രണ്ടു മനുഷ്യരുടെ ജീവിത യാത്രയാണ് ആകാശത്തൊരുകടൽ പ്രേക്ഷകർക്ക് മുന്നിൽ പറയുന്നത്. കുടുംബത്തിന് വേണ്ടി മാത്രം ജീവിക്കുന്ന മനുഷ്യർ, കുടുംബത്തെ മറന്ന് ജീവിക്കുന്നവർ ഇതിനു രണ്ടിനും ഇടയിലെവിടെയോ ആണ് ജീവിതമെന്ന് ഒരു മരണ മുനമ്പിലെ തിരിച്ചറിവ് പകർന്ന് നൽകുന്നതാണ് ആകാശത്തൊരുകടൽ. ഹരംകൊള്ളിച്ച രണ്ടു നാടകങ്ങളും പ്രേക്ഷകർ വൻവിജയത്തോടെ ഇരുകൈകളും നീട്ടി സ്വീകരിച്ചു.




‘തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്’ ; നടൻ ധർമ്മേന്ദ്ര മരിച്ചതായുള്ള വാർത്തകളിൽ പ്രതികരിച്ച് ഭാര്യയും, മകളും
റാണി പത്മിനി ജ്വലിക്കുന്ന വെള്ളിനക്ഷത്രം; അതിക്രൂരമായ ഒരു ബലാത്സംഗ കൊലപാതകം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.