സംസ്ഥാനത്ത് സെപ്റ്റംബർ 30 ന് പൊതു അവധി പ്രഖ്യാപിച്ചു. 2025 -ലെ നവരാത്രി(പൂജവയ്പ്പ്) ആഘോഷങ്ങളുടെ ഭാഗമായാണ് , സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read
സ്കൂൾ ബസിൽ KSRTC ഇടിച്ചത് ഡ്രൈവറുടെ അശ്രദ്ധയെന്ന് പൊലീസ്; നടപടിയെടുക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ
നെഗോഷ്യബിൾ ഇൻസ്ട്രമെൻ്റ് ആക്ട് പ്രകാരം പ്രവർത്തിയ്ക്കുന്ന സ്ഥാപനങ്ങൾക്കും, പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുർഗ്ഗാഷ്ടമി ദിവസമായ 2025 സെപ്റ്റംബർ 30 ചൊവ്വാഴ്ച പൊതുഅവധി ദിനമാക്കി പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉത്തരവായി.
പ്രസ്തുത ദിവസം നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ നിയമസഭയുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥർ പ്രസ്തുത ചുമതല കൃത്യമായി നിർവ്വഹിക്കേണ്ടതും, ഇക്കാര്യം ഓഫീസ് മേധാവികൾ ഉറപ്പുവരുത്തേണ്ടതുമാണ് എന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നു.
You May Also Like
“ആണും പെണ്ണും അല്പവസ്ത്രം ധരിച്ച് തുള്ളുന്ന സൂംബാ ഡാൻസ് അംഗീകരിക്കാനാവില്ല”; എതിർപ്പുമായി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.