യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കുട്ടിൽ – പിവി അൻവർ കൂടിക്കാഴ്ചയെ വിമർശിച്ച് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എംസ്വരാജ്. അൻവറിനെ കാണാൻ രാത്രിയിൽ പോകുന്നത് യുഡിഎഫിൻ്റെ ഗതികേടാണ് സൂചിപ്പിക്കുന്നത്. അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചത് യുഡിഎഫ് പറഞ്ഞിട്ടായിരുന്നു. അൻവർ മത്സരിക്കട്ടെ, ആർക്കും മത്സരിക്കാൻ സ്വാതന്ത്ര്യമുണ്ട്. അൻവർ മത്സരിക്കുന്നത് എല്‍ഡിഎഫിനെ ബാധിക്കുന്ന പ്രശ്നമല്ലെന്നും എം സ്വരാജ് പറഞ്ഞു.
“ഇനിയെത്ര പേർ ക്യു നിൽക്കുമെന്ന് മാധ്യമങ്ങൾ പുറത്ത് കൊണ്ടു വന്നേക്കാം. കവളപ്പാറയിൽ പോയില്ല എന്നത് അസത്യമാണ്. കവളപ്പാറ ദുരന്തം ഉണ്ടായപ്പോൾ മുൻ എം.എൽ.എ ക്ക് ഒപ്പമാണ് അവിടെ പോയത്.അദ്ദേഹം അതെല്ലാം മറക്കുകയാണ്. എല്ലാം മറക്കുന്ന ഒരു സാഹചര്യത്തിലാണ് അദ്ദേഹം ഇപ്പോഴുള്ളത്”- സ്വരാജ് പറഞ്ഞു
കഴിഞ്ഞദിവസം പിവി അൻവറിനെ അനുനയിപ്പിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ പിവി അൻവറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശനിയാഴ്ച രാത്രി 11.30 ഓടെ അൻവറിന്റെ ഒതായിയിലെ വീട്ടിൽ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.ഒരുമണിക്കൂറിലധികം ഇരുവരും ചര്‍ച്ച നടത്തി.
സിപിഎമ്മിനെ തോല്‍പ്പിക്കാനുള്ള അവസരം നഷ്ടമാക്കരുതെന്നാണ് ആവശ്യപ്പെട്ടത് എന്ന് രാഹുൽ ഇന്ന് വ്യക്തമാക്കി. ഒരു നേതാവും തന്നെ ചുമതലപ്പെടുത്തിട്ടില്ല. അതിന് തക്ക വലിയ നേതാവൊന്നുമല്ല താൻ. പിണറായിസത്തോടുള്ള പോരാട്ടം ഒന്നിച്ചാവാം എന്ന് അറിയിച്ചതായും രാഹുൽ വ്യക്തമാക്കി. രാത്രിയിൽ കാല് പിടിക്കാൻ പോയി എന്ന സിപിഎം വിമർശനത്തിനും അദ്ദേഹം മറുപടി നൽകി. മുമ്പ് അൻവറിൻ്റെ വീട്ടിൽ പോയ സിപിഎം നേതാക്കളുടെ ശീലം അതായത് കൊണ്ടായിരിക്കാം അവർ അങ്ങനെ പറയുന്നതെന്നും രാഹുൽ തിരിച്ചടിച്ചു.


ഓപ്പറേഷൻ നുംകൂർ : ഇൻഫ്ലുവൻസർ ശിൽപയുടെ ലാൻഡ് ക്രൂയിസർ കസ്റ്റഡിയിലെടുത്ത് കസ്റ്റംസ്
പ്രമുഖ രസതന്ത്ര ശാസ്ത്രജ്ഞനും അധ്യാപകനുമായ ഡോ.സി ജി രാമചന്ദ്രന്‍നായര്‍ അന്തരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.