തിരഞ്ഞെടുപ്പിനിടെ ചട്ടവിരുദ്ധ നടപടിയുമായി ശാസ്തമംഗലം വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖ. പ്രീ പോൾ സർവേ ഫലം ശ്രീലേഖ തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ പങ്കുവക്കുകയായിരുന്നു.
തിരുവനന്തപുരം കോർപറേഷനിൽ എൻ.ഡി.എക്ക് മുൻതൂക്കം ലഭിക്കുമെന്ന സർവേ ഫലമാണ് ശ്രീലേഖ പങ്കുവെച്ചത്. പ്രീ പോൾ സർവ്വേ ഫലം പ്രസിദ്ധീകരിക്കാൻ പാടില്ല എന്ന സുപ്രീം കോടതിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെയും മാർഗ നിർദേശം നിലനിൽക്കെയാണ് ശ്രീലേഖയുടെ ഈ നീക്കം.
ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ദിവസം ഫേസ് ബുക്കിൽ പ്രീ പോൾ സർവേ ഫലം പങ്കുവച്ചത് ചട്ട വിരുദ്ധമാണെന്നും, ബന്ധപ്പെട്ട അധികൃതർ ഉചിതമായ നടപടികൾ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. 60 സീറ്റ് വരെ ബിജെപി പിടിക്കുമെന്ന് ശ്രീലേഖ പറയുന്നത് രാഷ്ട്രീയ അജ്ഞതയാണെന്ന് വി.ശിവൻകുട്ടി പറഞ്ഞു.
‘ഹൃദയഭേദകമായ ദുരന്തം ‘; അഹമ്മദാബാദ് വിമാനാപകടത്തിൽ അനുശോചനമറിയിച്ച് മോദി



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.