കണ്ണൂരിൽ പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന കുട്ടി. തമിഴ്നാട് സ്വദേശികളായ മണി-ജാതിയ ദമ്പതികളുടെ മകൻ അഞ്ചു വയസുള്ള ഹരിത്താണ് മരിച്ചത്. കഴിഞ്ഞ മെയ് 31ന് പയ്യാമ്പലത്തെ വാടക കോട്ടേഴ്സിന് സമീപത്തുനിന്നാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്.
അന്നു തന്നെ ജില്ലാ ആശുപത്രിയിൽ എത്തി വാക്സീനേഷൻ എടുത്തു. എന്നാൽ വീണ്ടും പനിയും മറ്റ് ലക്ഷണങ്ങളും കാണിച്ചതോടെ ചികിത്സ തേടുകയായിരുന്നു. പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ 12 ദിവസം ചികിത്സയിൽ കഴിഞ്ഞു.
രണ്ടാഴ്ചയായി വെൻ്റിലേറ്ററിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്. ദിവസങ്ങൾക്കു മുൻപ് വ്യാപകമായി കണ്ണൂർ നഗരത്തിൽ തെരുവുനായ ആക്രമണം ഉണ്ടായിരുന്നു. 70ലധികം പേരാണ് നായയുടെ കടിയേറ്റതിനെ തുടർന്ന് ചികിത്സ തേടിയത്
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം ; ഹർഷിന വീണ്ടും സമരത്തിലേക്ക്
“രാഷ്ട്രപതിയുടെ സന്ദർശനത്തിൽ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ല”; സംസ്ഥാന പോലീസ് മേധാവി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.