രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിൽ തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ രാഹുലുമായി തെളിവെടുപ്പ് നടത്തി പ്രത്യേക അന്വേഷണ സംഘം. 15 മിനിട്ടുകൊണ്ടാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. ബലാത്സംഗം നടന്നുവെന്ന് പരാതിയിൽ പറയുന്ന 408ാം നമ്പർ മുറിയിലായിരുന്നു തെളിവെടുപ്പ്. ഹോട്ടലിലെ രജിസ്റ്ററിൽ നിന്നുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഹോട്ടലും മുറിയും രാഹുൽ തിരിച്ചറിഞ്ഞിട്ടുണ്ട്. 2024 ഏപ്രിൽ എട്ടിന് ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് മുറിയിൽ എത്തിയതെന്നും അവിടെ യുവതിയോടൊപ്പം ഒരുമണിക്കൂറോളം ചെലവഴിച്ചെന്നും രാഹുൽ സമ്മതിച്ചിട്ടുണ്ട്. എന്നാൽ പീഡനത്തെക്കുറിച്ച് പൊലീസ് ആവർത്തിച്ച് ചോദിച്ചെങ്കിലും രാഹുൽ കൂടുതൽ ഒന്നും പറഞ്ഞില്ല.
സംഭവദിവസം രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നത് അതിജീവിതയുടെ പേരാണ്. രാഹുൽ ബി.ആർ എന്നയാളാണ് ഒപ്പമുണ്ടായിരുന്നത് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന്റെ യഥാർത്ഥ പേര് ഇതാണ്. എന്നാൽ സംഭവ ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. 21 മാസങ്ങൾ കഴിഞ്ഞതിനാൽ ദൃശ്യങ്ങൾ വീണ്ടെടുക്കാനായി ഹാർഡ് ഡിസ്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നുരാവിലെ 5.30 ഓടെയാണ് രാഹുലിനെ പത്തനംതിട്ട എ.ആർ ക്യാമ്പിൽ നിന്ന് തിരുവല്ലയിലെ ഹോട്ടലിലേക്ക് എത്തിച്ചത്. പ്രതിഷേധം ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. എന്നാൽ ഇവിടെ കാര്യമായ പ്രതിഷേധങ്ങൾ ഒന്നും ഉണ്ടായില്ല.
പതിവുപോലെ പുഞ്ചിരിയോടെയാണ് രാഹുൽ പൊലീസ് വാഹനത്തിൽ നിന്നിറങ്ങിയത്. എന്നാൽ ഹോട്ടലിൽ നിന്ന് മടങ്ങുമ്പോൾ ചിരി ഉണ്ടായിരുന്നില്ല. എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയും ഉണ്ടായില്ല. രാഹുലിനെ പാലക്കാടും, പത്തനംതിട്ട അടൂരിലെ വീട്ടിലും തെളിവെടുപ്പിന് എത്തിക്കും എന്ന് റിപ്പോർട്ടുണ്ട്. പാലക്കാട്ടേക്ക് കൊണ്ടു പോകുന്ന കാര്യത്തിൽ പൊലീസ് ഇന്ന് തീരുമാനമെടുക്കും. കഴിഞ്ഞദിവസം മൊബൈൽഫോൺ പൊലീസ് പിടിച്ചെടുത്തെങ്കിലും അതിന്റെ പാസ്വേഡ് നൽകാൻ രാഹുൽ തയ്യാറായില്ല. ലാപ്ടോപ്പ് എവിടെയുണ്ടെന്ന വിവരവും നൽകിയിട്ടില്ല. മൊബൈലിൽ തനിക്കനുകൂലമായ തെളിവുകൾ ഉണ്ടെന്നാണ് രാഹുൽ പറയുന്നത്. മൊബൈൽ ഫോൺ തുറന്ന് പരിശോധിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.



അൻവറിന് അയിത്തം കല്പിക്കുന്ന ബല്ലാത്ത ഒരു മുന്നണി; ഒരു പഞ്ചായത്തിൽ 10 പേരില്ലാത്ത പാർട്ടികൾ ഔദ്യോഗിക ഘടകകക്ഷികൾ; UDFനെ നാണം കെടുത്തിയവർക്ക് പൂമാല…!
തൊണ്ടിമുതൽ കേസ് ; കൂടുതൽ വകുപ്പുകൾ ചുമത്തണമെന്ന ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.