സവാദ് വിഷയത്തിൽ മസ്താനിയെ വിളിച്ച് ഖേദം പ്രകടിപ്പിച്ചെന്ന് രാഹുൽ ഈശ്വർ

കെഎസ്ആര്‍ടിസി ബസില്‍ വച്ച് സഹയാത്രികയോട് ലൈംഗിക അതിക്രമം കാണിച്ചതിനെ തുടര്‍ന്ന് സവാദ് എന്ന യുവാവ് വീണ്ടും അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. താനൊരിക്കലും സവാദിനെ പിന്തുണച്ചിട്ടില്ലെന്നും സവാദിന്റെ അറസ്റ്റിന് പിന്നാലെ അയാൾക്കെതിരെ നേരത്തേ പരാതി നൽകിയ മസ്താനി (നന്ദിത ശങ്കര)യെ വിളിച്ചിരുന്നുവെന്നും രാഹുൽ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

രാഹുലിൻ്റെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ,

‘പുരുഷന്മാർ എന്ത് തെറ്റ് ചെയ്താലും പിന്തുണക്കുന്നതല്ല പുരുഷ ആക്ടിവിസം. ആണുങ്ങൾ തെറ്റ് ചെയ്യുമ്പോൾ അതിനെ തെറ്റെന്നു പറയുകയും, ആണുങ്ങൾക്ക് നേരെ വ്യാജ പരാതി വരുമ്പോൾ അതിനെ വ്യാജ പരാതി എന്ന് പറയുന്നതാണ് പുരുഷ കമ്മീഷൻ ആക്ടിവിസം. മസ്താനി (നന്ദിത ശങ്കര) യെ ഫോണിൽ വിളിച്ചിരുന്നു. നന്ദിത അന്ന് ഉയർത്തിയ കാര്യങ്ങൾ കൂറേ കൂടി ഗൗരവമായി നമ്മൾ എല്ലാവരും എടുക്കണമായിരുന്നു, അത് ചെയ്യാത്തതിന് ഖേദം പ്രകടിപ്പിച്ചു. സൗഹാർദ്ദപരമായ സംഭാഷണം.

ഞാൻ വ്യക്തിപരമായി സവാദിനെ ഒരിക്കലും അനുകൂലിച്ചിരുന്നില്ല, അങ്ങനെയുള്ള ഒരു ചർച്ചയിലും പങ്കെടുത്തിട്ടുമില്ല. സവാദിനെ പൂമാല അണിയച്ചതിനെ, ഏതു ആരോപണ വിധേയനെയും പൂമാലയണിയിക്കുന്നതിനെ എതിർക്കുകയും ചെയ്ത വ്യക്തി ആണ്. എന്നാൽ സ്വന്തം ജീവിതത്തിലെ വേദനകൾ, വ്യാജ പരാതികൾ ആണ് നമ്മുടെ പല പുരുഷ സുഹൃത്തുക്കളെ ‘മാല അണിയിക്കാൻ പ്രേരിപ്പിക്കുന്നതെന്ന’ വേദന മനസിലാക്കുന്നു.

കഴിയുന്നതും അത്തരം ‘അമിത ആവേശ പ്രയോഗങ്ങൾ’ ഒഴിവാക്കണം, നിരുത്സാഹപ്പെടുത്തണം. പുരുഷന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം, എന്നാൽ ഇന്നും സ്ത്രീകൾ തന്നെയാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് എന്ന് മറക്കുകയും ചെയ്യരുത് ‘.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *