വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എം.എൽ.എ ഓഫീസിൽ

കനത്ത പ്രതിഷേധങ്ങൾക്കിടെ പാലക്കാട്ടെ എം.എൽ.എ ഓഫീസിലെത്തി രാഹുൽ മാങ്കൂട്ടത്തിൽ .വൈകീട്ട് 4. 15 ന് മൂന്ന് പ്രവർത്തകർക്കൊപ്പം എം.എൽ.എ ബോർഡ് വെയ്ക്കാത്ത സ്വകാര്യ കാറിലാണ് രാഹുൽ എത്തിയത്. സ്ഥലത്ത് ആ സമയം 20 ഓളം കോൺഗ്രസ് പ്രവർത്തകർ മാത്രമാണ് ഉണ്ടായിരുന്നത്.

എം.എൽ.എ യുടെ വരവ്  തടയുമെന്നറിയിച്ച ബി.ജെ.പി പ്രവർത്തകരാരും ആ സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല. ഓഫീസിലുണ്ടായിരുന്ന പ്രവർത്തകർ കെട്ടിപ്പിടിച്ചും ഷാളണിയിച്ചും രാഹുലിനെ സ്വീകരിച്ചു. പ്രവർത്തകരോട് കുശലം ചോദിച്ച ശേഷം മാധ്യമ പ്രവർത്തകരെ കണ്ടു. ഇപ്പോൾ ഒന്നും പറയാനില്ലെന്നും എല്ലാം വിശദമായി പിന്നീട് അറിയിക്കാമെന്നും മാധ്യമ പ്രവർത്തകരോട് രാഹുൽ പറഞ്ഞു.

വരും ദിവസങ്ങളിലും മണ്ഡലത്തിൽ തന്നെയുണ്ടാവുമെന്നും മറ്റൊരു ചോദ്യത്തിനുത്തരമായി പറഞ്ഞു. പ്രതിഷേധങ്ങളെ താൻ ഭയക്കുന്നില്ലെന്നും അത് മുറപോലെ നടക്കട്ടെയെന്നുമാണ് രാഹുൽ പ്രതികരിച്ചത്. എം.എൽ.എ ഓഫീസിലെ സ്വന്തം കസേരയിലിരുന്ന രാഹുൽ രണ്ട് പരാതികളും പരിശോധിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *