ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിൽ എം.എല്‍.എക്ക് ജാമ്യം. പത്തനംതിട്ട സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മൂന്നാമത്തെ ബലാത്സംഗക്കേസിലാണ് ജാമ്യം. പതിനെട്ട് ദിവസമാണ് രാഹുല്‍ ജയിലില്‍ കഴിഞ്ഞത്.
കാനഡയിലുള്ള യുവതിയെ നാട്ടിലായിരുന്നപ്പോൾ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന പരാതിയിന്മേലായിരുന്നു കേസ്. തിരുവല്ലയിലെ ക്ലബ് 7 ഹോട്ടലില്‍ പെണ്‍കുട്ടിയെ കൊണ്ട് മുറിയെടുപ്പിച്ച് അവിടെ വച്ച് ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.
നേരത്തെ തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യം തള്ളിയിരുന്നു. ഉഭയസമ്മതത്തോട് കൂടിയ ബന്ധമായിരുന്നുവെന്നും ബന്ധത്തില്‍ വന്ന ചില വിള്ളലുകളാണ് പരാതിയിലേക്ക് നയിച്ചത് എന്നും, ബലാത്സംഗം നടന്നിട്ടില്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ഇത് സാധൂകരിക്കുന്നതിനായി ശബ്ദസന്ദേശവും വാട്സാപ്പ് ചാറ്റുകളും ഹാജരാക്കിയിരുന്നു.



പാർട്ടിയേയും RSS വിഴുങ്ങും മുമ്പ് രക്ഷപ്പെടാൻ ആറിന പരിപാടി; കമ്യൂണിസ്റ്റ് ആശയങ്ങൾ വിട്ട് യുവാക്കൾ സംഘപരിവാറിനെ പുൽകുന്നതിൽ ആശങ്ക പങ്കുവച്ച് സംഘടനാ റിപ്പോർട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.