ഐപിഎല്‍ പോയിന്റ് പട്ടികയിലെ നിലവിലെ അവസാന സ്ഥാനക്കാർ ഇന്ന് ഏറ്റുമുട്ടും. ചെന്നൈ സൂപ്പര്‍ കിങ്സും രാജസ്ഥാന് റോയല്‍സും തമ്മിൽ ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ ആണ് നാണക്കേട് ഒഴിവാക്കാൻ ഇറങ്ങുന്നത്. രാത്രി 7.30 മുതലാണ് മല്‍സരം. റോയല്‍സിനു ഇതു സീസണിലെ അവസാന മല്‍സരമാണെങ്കില്‍ ചെന്നൈക്കു ഒരു കളി കൂടി ഇനി ശേഷിക്കുന്നുണ്ട്.
13 മല്‍സരങ്ങളില്‍ നിന്നും വെറും ആറു പോയിന്റാണ് ഇപ്പോള്‍ രാജസ്ഥാന്റെ സമ്പാദ്യം.ഇപ്പോള്‍ ഒമ്പതാം സ്ഥാനത്തു നില്‍ക്കുകയാണ് റോയല്‍സ് ടീം. മൂന്നു മല്‍സരങ്ങളില്‍ മാത്രമേ റോയല്‍സ് ഇത്തവണ ജയിച്ചിട്ടുള്ളൂ. ശേഷിച്ച എട്ടിലും അവര്‍ തോല്‍വി വഴങ്ങി.
12 മല്‍സരങ്ങളില്‍ നിന്നും ആറു പോയിന്റാണ് ചെന്നൈയുടെ അക്കൗണ്ടിലുള്ളത്. മൂന്നു മല്‍സരങ്ങളിലാണ് എംഎസ് ധോണി നയിക്കുന്ന ചെന്നൈ ഇതിനകം ജയിച്ചത്. എട്ടു മല്‍സരങ്ങളില്‍ തോല്‍വി രുചിക്കുകയും ചെയ്തു. ഒരു മത്സരം കൂടി ചെന്നൈയ്ക്ക് ബാക്കിയുണ്ട്.



2006ലെ വനാവകാശ നിയമം ശരിയായ രീതിയിൽ നടപ്പാക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.