കൊച്ചി: വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റാപ്പര്‍ വേടന് എന്ന ഹിരണ്‍ദാസ് മുരളിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ചൊവ്വാഴ്ച തൃക്കാക്കര പൊലീസ് വേടനെ ആറേകാല്‍ മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
ഇന്നലെ രാവിലെ 10ന് അന്വേഷണോദ്യോഗസ്ഥന് മുന്നില്‍ ഹാജരായ വേടന് വൈകീട്ട് 4.15 ഓടെയാണ് മടങ്ങിയത്. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ സംസാരിക്കാനില്ലെന്ന് വേടന് മാധ്യമങ്ങളോട് പ്രതികരിച്ചു.
ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ വീണ്ടും ഹാജരാകും. 114 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി പ്രകാരമാണ് അന്വേഷകസംഘം വേടനില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നത്. തൃക്കാക്കര എസ്എച്ച്ഒ കിരണ്‍ സി നായരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. കേസില്‍ ഹൈക്കോടതി വേടന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
You May Also Like
ഷാർജയിൽ മരിച്ച വിപഞ്ചികയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്; കാരണം ഭർതൃവീട്ടുകാരുടെ കൊടിയ പീഡനം
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



കുടുംബവഴക്കിനിടെ ഭാര്യയെ കൊടുവാളിന് വെട്ടിക്കൊന്ന് ഭർത്താവ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.