എൻ.എസ്.എസ് എസ്.എൻ.ഡി.പിയുമായുള്ള ഐക്യത്തിൽ നിന്ന് പിന്മാറാനുള്ള കാരണം വെള്ളാപ്പള്ളി നടേശന് ലഭിച്ച പത്ഭൂഷൺ അവാർഡാണെന്ന് സ്ഥിരീകരിച്ച് ജി.സുകുമാരൻ നായർ. ബി.ജെ.പി സർക്കാരിൽ നിന്നും വെള്ളാപ്പള്ളി പത്മാ അവാർഡ് വാങ്ങിയത് സംശയകരമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. എൻ.എസ്.എസുമായി ഐക്യം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ അവാർഡ് വന്നത് ശുദ്ധമല്ല എന്ന് തോന്നിയെന്നും ജി.സുകുമാരൻ നായർ വ്യക്തമാക്കി.
ഇതോടൊപ്പം എൻ.ഡി.എ പ്രമുഖനെ ചർച്ചയ്ക്കായി നിയോഗിച്ചതും തരികിടയാണെന്ന് തോന്നിയതായും സുകുമാരൻ നായർ വ്യക്തമാക്കി. എസ്.എൻ.ഡി.പിയുമായുള്ള ഐക്യത്തെ ആദ്യം സ്വാഗതം ചെയ്തിരുന്നെങ്കിലും പിന്നീട് വിശകലനം ചെയ്തപ്പോഴാണ് അത് അവർ ബി.ജെ.പിയുമായി ചേർന്നു നടത്തുന്ന നീക്കമായി തോന്നിയതെന്ന് സുകുമാരൻ നായർ പറയുന്നു. എൻ.എസ്.എസിന് സമദൂരമാമെന്നും അത് തെറ്റിച്ച് പോകില്ലെന്നും അദേഹം വ്യക്തമാക്കി.
വെള്ളാപ്പള്ളി നടേശന് പത്മ പുരസ്കാരം നൽകിയത് തെറ്റായിപ്പോയി എന്ന് പറയില്ലെന്നും അതിൽ ആക്ഷേപമില്ലെന്നും അദേഹം പറഞ്ഞു. ഐക്യത്തെക്കുറിച്ച് ഇനി പുനർവിചന്തനം നടത്തില്ല. എസ്.എൻ.ഡി.പി അടക്കമുള്ള എല്ലാ സമുദായ സംഘടനകളോടും സൗഹാർദമുണ്ടാകുമെങ്കിലും ഐക്യത്തിനായുള്ള നീക്കം ഇനി ഉണ്ടാകില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. ഭിന്നശേഷി സംവരണത്തിൽ എൻ.എസ്.എസിന് അനുകൂലമായ വിധി മറ്റ് സമുദായങ്ങൾക്ക് ബാധകമാകില്ലെന്നും ജി.സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
നടി വിന്‍സി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളത്; സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ മുഖം നോക്കാതെ നടപടി: മന്ത്രി സജി ചെറിയാന്.



ശബരിമല സ്വർണ്ണക്കടത്ത് ; മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.