പശ്ചിമേഷ്യയിൽ ഇസ്രയേലുമായി സംഘർഷം രൂക്ഷമാകുന്നതിന് ഇടയിൽ ഇന്ത്യയുമായി ചർച്ച നടത്തി ഇറാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയനുമായാണ് ചർച്ച നടത്തിയത്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ഇരു നേതാക്കളും വിശദമായി ചർച്ച ചെയ്തു.
നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്ക് ആശങ്കയുണ്ടെന്നും സമാധാനം എത്രയും വേഗം പുനസ്ഥാപിക്കണമെന്നും ഇറാൻ പ്രസിഡന്റിനോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മേഖലയിൽ സമാധാനം തിരികെ കൊണ്ടുവരാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ ഇറാൻ പ്രസിഡന്റ് അഭിനന്ദിച്ചു.
ഇറാൻ പ്രസിഡന്റ് പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ വിശദീകരിക്കുകയായിരുന്നു എന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. 45 മിനിറ്റോളം സംഭാഷണം നീണ്ടുനിന്നു എന്നാണ് റിപ്പോർട്ടുകൾ. യുഎസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പിന്തുണ ഇറാൻ തേടിയത്.
ഇസ്രായേൽ- ഇറാൻ സംഘർഷം ആരംഭിച്ച ആദ്യ ദിവസങ്ങളിൽ തന്നെ പ്രസിഡന്റ് മസൂദ് പെഷേഷ്കിയൻ പ്രധാനമന്ത്രിയെ ടെലഫോണിൽ വിളിച്ചിരുന്നു. അന്നും മേഖലയിൽ സമാധാനം പുനസ്ഥാപിക്കണമെന്നും അക്രമം ശ്വാശ്വത പരിഹാരമാർഗമല്ലെന്നുമുള്ള നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. അതേ നിലപാട് ഇന്നത്തെ സംഭാഷണത്തിലും പ്രധാനമന്ത്രി ആവർത്തിക്കുകയായിരുന്നു.


ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയം ; രാഹുലിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് കെ.മുരളീധരൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.