ക്ലബ് ലോകകപ്പിലെ ആവേശപോരാട്ടത്തിൽ ബയേൺ മ്യൂണികിനെ വീഴ്ത്തിപിഎസ്ജി സെമിയിൽ. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ഫ്രഞ്ച് വമ്പന്മാരുടെ ജയം. മത്സരത്തിൻ്റെ അവസാനം രണ്ട് പിഎസ്ജി താരങ്ങൾ ചുവപ്പ് കാർഡ് കിട്ടി പുറത്തുപോയെങ്കിലും ബയേണിന് സാഹചര്യം മുതലാക്കാനായില്ല.
78ാം മിനിറ്റിൽ കൗമാരതാരം ഡിസറേ ഡുവോയിലൂടെ ഫ്രഞ്ച് ക്ലബ് മുന്നിലെത്തി. അധിക സമയത്ത് മിനിറ്റിൽ ഒൻമാൻ ഡെംബലയിലൂടെ രണ്ടാം ഗോളും നേടി വിജയം ആധികാരരാക്കി. ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തിന് പിന്നാലെയാണ് പ്രധാന കിരീടം ലക്ഷ്യമിട്ട് പിഎസ്ജി മുന്നേറുന്നത്
82ാം മിനിറ്റിൽ പിഎസ്ജിയുടെ വില്യൻ പാചോക്കും ഇഞ്ചുറി ടൈമിൽ ലൂക്കാസ് ഹെർണാണ്ടസിനും ചുവപ്പ്കാർഡ് ലഭിച്ചെങ്കിലും അവസരം മുതലെടുത്ത് ഗോൾ മടക്കാൻ ബയേണിനായില്ല. ആക്രമണ-പ്രത്യാക്രമണവുമായി രണ്ടു ടീമുകളും കളംനിറഞ്ഞതോടെ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ അവസാനിച്ചു. ബയേൺ മുന്നേറ്റ താരം ജമാൽ മുസിയാല ഗുരുതരമായി പരുക്കേറ്റ് പുറത്തായത് ജർമൻ വമ്പൻമാർക്ക് തിരിച്ചടിയായി.
ഇരിട്ടിയിൽ ടൂറിസ്റ്റ് ബസ്സിന് തീപിടിച്ചു
അതേസമയം ക്ലബ്ബ് ലോകകപ്പിൽ ഇംഗ്ലീഷ് ക്ലബ്ബ് ചെൽസിയും ബ്രസീലിയൻ ക്ലബ്ബ് ഫ്ളുമിനെൻസും നേരത്തേ സെമിയിലെത്തിയിരുന്നു .ബ്രസീലിയൻ ക്ലബ്ബ് പാൽമിറാസിനെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് ചെൽസി സെമിയിലെത്തിയത്. സൗദി ക്ലബ്ബ് അൽ ഹിലാലിനെ കീഴടക്കിയാണ് ബ്രസീലിയൻ ക്ലബ്ബ് ഫ്ളുമിനെൻസ് സെമിയിലെത്തിയത്. ഫ്ളോറിഡയിലെ ഓർലാൻഡോയിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു ഫ്ളുമിനെൻസിന്റെ ജയം.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.