കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ഓസ്കര് ജേതാവ് റസൂല്‍ പൂക്കുട്ടിയെ നിയമിക്കാന്‍ തീരുമാനം. രണ്ട് ദിവസത്തിനകം സാംസ്കാരിക വകുപ്പ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കും. സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് മുമ്പ് റസൂൽ പൂക്കുട്ടി ചുമതലയേൽക്കുമെന്നാണ് വിവരം.
ലൈംഗികാരോപണ വിവാദങ്ങളെ തുടർന്ന് സംവിധായകൻ രഞ്ജിത് ചെയർമാൻ സ്ഥാനം ഒഴിഞ്ഞ ശേഷം വൈസ് ചെയർമാൻ പ്രേംകുമാറാണ് ചുമതല വഹിച്ചിരുന്നത്. അക്കാദമിക്ക് ഒരു സ്ഥിരം ചെയർമാൻ വേണമെന്ന ആവശ്യം കൂടി പരിഗണിച്ചാണ് തീരുമാനം.
അന്തർ ദേശീയ തലത്തിൽ അറിയപ്പെടുന്ന ചലച്ചിത്ര സൗണ്ട് ഡിസൈനറും സൗണ്ട് എഡിറ്ററും, സൗണ്ട് മിക്സറുമാണ് റസൂൽ പൂക്കുട്ടി. മികച്ച ശബ്ദ മിശ്രണത്തിനുള്ള ഓസ്കാർ പുരസ്കാര ജേതാവാണ്. സ്ലംഡോഗ് മില്യണേറിലെ ശബ്ദ മിശ്രണത്തിനാണ് ഓസ്കാർ ലഭിച്ചത്. കൊല്ലം ജില്ലയിലെ അഞ്ചൽ വിളക്കുപാറ സ്വദേശിയായ റസൂൽ പൂനെ ഫിലിം ആൻ്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നും 1995 ലാണ് ബിരുദം നേടിയത്.
ഹോളിവുഡ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലെ ചിത്രങ്ങൾക്ക് ശബ്ദ മിശ്രണം നിർവ്വഹിച്ചിട്ടുണ്ട്. അക്കാദമി ഓഫ് മോഷൻ പിക്ചേർസ് ആൻ്റ് സയൻസസ് ശബ്ദ മിശ്രണത്തിലേക്കുള്ള അവാർഡ് കമ്മറ്റിയിലേക്ക് റെസൂൽ പൂക്കുട്ടിയെ തിരഞ്ഞെടുത്തിരുന്നു. ഈ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യക്കാരനാണ് റസൂൽ പൂക്കുട്ടി.



ദിവസവും കുളിക്കാൻ തുടങ്ങി; വിവാഹശേഷം വന്ന പ്രധാന മാറ്റത്തെക്കുറിച്ച് രസകരമായ മറുപടിയുമായി നടിയും അവതാരകയുമായ ആര്യ
എനിക്ക് 18 വയസ്സായത് കാണാൻ വാപ്പിച്ചി ഇല്ല; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.