ശബരിമലയിലെ സ്വര്‍ണപ്പാളി മോഷണ കേസില്‍ പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തനം തുടങ്ങി. വെള്ളിയാഴ്ച വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് എസ്.പി അറിയിച്ചത്. സംഘത്തിന്റെ അനൗദ്യോഗിക അന്വേഷണമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.
പ്രത്യേക അന്വേഷണ സംഘം ദേവസ്വം ആസ്ഥാനത്ത് എത്തി ഫയലുകള്‍ ശേഖരിച്ചു.സ്വര്‍ണപ്പാളികളുടെയും കട്ടിളയുടെയും വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള നിര്‍ണായക ഫയലുകളാണ് ശേഖരിച്ചത്. ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് പ്രാഥമിക വിവരങ്ങള്‍ തേടി. പ്രത്യേക അന്വേഷണ സംഘത്തിലെ രണ്ട് സി ഐമാരാണ് ബുധനാഴ്ച വൈകിട്ടോടു കൂടി ദേവസ്വം ആസ്ഥാനത്തെത്തി പരിശോധന നടത്തിയത്.
മുമ്പ് ദേവസ്വം വിജിലന്‍സില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള എസ്.ഐമാരാണ് വിജിലന്‍സ് എസ്.പിയുമായി കൂടിക്കാഴ്ച നടത്തിയത്. അന്വേഷണ പുരോഗതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പത്തുമിനുട്ടോളം നീണ്ടുനിന്നു. ഇതിനു ശേഷമായിരിക്കും പ്രത്യേക അന്വേഷണ സംഘം ഔദ്യോഗികമായി അന്വേഷണം ആരംഭിക്കുക.
വിമാനത്താവളത്തിൽ ഭീതി പരത്തി വിലസിയിരുന്ന പുള്ളിപ്പുലിയെ പിടികൂടി
അതേസമയം, ശബരിമലയിലെ സ്വര്‍ണ കവര്‍ച്ചയില്‍ ഉണ്ണികൃഷ്ണന് പോറ്റിക്കായി ദേവസ്വം ഉദ്യോഗസ്ഥന് മുരാരി ബാബു നടത്തിയ ഇടപെടലുകളുടെ തെളിവുകള്‍ പുറത്തുവന്നു. കഴിഞ്ഞ വര്‍ഷവും ദ്വാരപാലക ശില്‍പ്പം ഉണ്ണികൃഷ്ണന് പോറ്റി വഴി സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിക്കാന്‍ നീക്കം നടന്നിരുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡ് ഇടപെട്ട് നീക്കം തടഞ്ഞു.അതേസമയം തന്റെ നിര്‍ദേശാനുസരണമല്ല 2019-ല്‍ ദ്വാരപാലക ശില്‍പ്പത്തിലെ പാളികള്‍ അറ്റകുറ്റപ്പണിയ്ക്കായി കൊണ്ടു പോയതെന്ന് ശബരിമല മുന്‍ തന്ത്രി കണ്ഠരര് രാജീവരും വെളിപ്പെടുത്തി.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.