ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ജാമ്യാപേക്ഷ സംബന്ധിച്ച കോടതിയുടെ നിലപാട് കേസിൽ നിർണായകമായി മാറും. ഇതുമായി ബന്ധപ്പെട്ട്, ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീ പത്തനംതിട്ട സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ശബരിമല സ്വർണക്കൊള്ള കേസിൻ്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുൻ സെക്രട്ടറി മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.
അതേസമയം, ശബരിമല സ്വർണ കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക നീക്കവുമായി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്ഐടി). കേസിൽ പ്രതികളായ മുരാരി ബാബുവിനെയും, സുധീഷ് കുമാറിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം റാന്നി കോടതിയിൽ അപേക്ഷ നൽകി.
ശ്രീകോവിലിന്റെ വാതിലുമായി ബന്ധപ്പെട്ട തട്ടിപ്പിലേക്കുള്ള അന്വേഷണത്തിൻ്റെ ഭാഗമായാണ് പ്രതികളെ കൂടുതൽ സമയം കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്. ഈ അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ഇവരെ കസ്റ്റഡിയിലെടുക്കുക.
എംആർ അജിത് കുമാറിന് തിരിച്ചടി; അനധികൃത സ്വത്ത് സമ്പാദന കേസിൽ ക്ലീൻ ചിറ്റ് റിപ്പോർട്ട് തള്ളി വിജിലൻസ് കോടതി



അതിജീവിതയെ അപകീർത്തിപ്പെടുത്തിയ കേസ് ; മുൻകൂർ ജാമ്യം തേടി സന്ദീപ് വാര്യർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.