ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ ഇ.ഡി നടത്തിയ റെയ്ഡില്‍ നിര്‍ണായക കണ്ടെത്തലുകള്‍. 1.3 കോടി രൂപയുടെ ആസ്തികള്‍ മരവിപ്പിച്ചതായി ഇഡി അറിയിച്ചു. കേസിലെ പ്രധാന പ്രതികളുടെ സ്വത്തുക്കളാണ് മരവിപ്പിച്ചത്. ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി.
സ്മാര്‍ട്ട് ക്രിയേഷൻസിൽ നിന്നും 100 ഗ്രാം സ്വര്‍ണ്ണമാണ് പിടിച്ചെടുത്തതെന്നാണ് ഇ.ഡി വെളിപ്പെടുത്തൽ. ഇവിടെ നിന്നും കണ്ടെത്തിയത്സ്വ ര്‍ണ്ണ കട്ടികളാണ് എന്നാണ് വിവരം. സ്വര്‍ണ്ണം ചെമ്പാക്കിയ രേഖയും റെയ്ഡില്‍ കണ്ടെത്തിയതായി ഇഡി വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നിന്നാണ് രേഖകള്‍ പിടിച്ചെടുത്തത്.
2019 നും 2024 നും ഇടയില്‍ പുറപ്പെടുവിച്ച ഉത്തരവും ഇഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും റെയ്ഡിൽ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഓപ്പറേഷന് ഗോള്‍ഡന്‍ ഷാഡോ എന്ന പേരിലായിരുന്നു ഇന്നലെ കേരളത്തിലും, തമിഴ്നാട്ടിലുമായി ഇ.ഡി വ്യാപക റെയ്ഡ് നടത്തിയത്.
ഞാൻ BJP വക്താവല്ലെന്ന് എല്ലാവർക്കും അറിയാം, നിങ്ങൾ ബിജെപി എംപിയായിരുന്നു; സഹപ്രവർത്തകന് തരൂരിൻ്റെ തിരിച്ചടി



ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടികളുടെ സാമ്പത്തിക ഇടപാട് ; 3 വർഷത്തിനിടെ നടത്തിയത് 30കോടിക്ക് മേലെ ഭൂമിക്കച്ചവടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.