ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിന് സസ്പെൻഷൻ. തിരുവനന്തപുരത്ത് നടന്ന ദേവസ്വം ബോർഡിന്റെ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. മുരാരി ബാബുവിന്റെ നടപടികളും തീരുമാനങ്ങളും സംശയമുണ്ടാക്കുന്നവയാണ് എന്ന് ബോർഡിന് ബോധ്യപ്പെട്ടതിനാലാണ് ഈ വിഷയം ദേവസ്വം ബോർഡിന്റെ യോഗത്തിൽ അജണ്ടയായി വന്നത്. സ്വർണ്ണപ്പാളി വിഷയത്തിൽ മുരാരി ബാബുവിന് പ്രധാനമായും രണ്ട് ഘട്ടങ്ങളിൽ പിഴവ് സംഭവിച്ചു എന്നാണ് ബോർഡ് വിലയിരുത്തൽ.
ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദമാവുന്നു ; കേരളത്തിൽ അതിശക്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്
2019-ൽ ദ്വാരപാലക ശില്പത്തിലെ പാളി സ്വർണം ആയിരുന്നുവെങ്കിലും, അത് ചെമ്പാക്കി മാറ്റാനുള്ള ഉത്തരവ് ഇറക്കിയത് മുരാരി ബാബു ശബരിമലയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന കാലത്താണ്. ഇവിടെ അദ്ദേഹത്തിന് ഒരു വലിയ പിഴവ് സംഭവിച്ചതായി ബോർഡ് കരുതുന്നു. ദ്വാരപാലക ശില്പത്തിന് അറ്റകുറ്റപ്പണി എന്ന നിലയിൽ അത് 2025-ൽ വീണ്ടും ഉണ്ണികൃഷ്ണ പോറ്റിക്ക് കൊടുത്തുവിടണമെന്ന് ഫയൽ എഴുതിയതും മുരാരി ബാബു ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായി പ്രവർത്തിക്കുന്ന കാലത്താണ്. ഇവിടെയും മുരാരി ബാബുവിന് വീഴ്ചയുണ്ടായിയെന്നാണ് ബോർഡ് വിലയിരുത്തുന്നത്.
സസ്പെൻഷൻ നടപടിക്ക് തൊട്ടുമുമ്പ് മാധ്യമങ്ങളോട് സംസാരിച്ച മുരാരി ബാബു, ചെമ്പ് തെളിഞ്ഞു കണ്ടതുകൊണ്ടാണ് സ്വർണം പൂശാൻ കൊണ്ടുപോയത് എന്നൊക്കെയാണ് പറഞ്ഞിരുന്നത്. ഉത്തരവിൽ ഒപ്പിട്ടത് താനാണെന്നും, ആ ഉത്തരവിലൂടെയാണ് അത് ചെമ്പ് പാളിയാക്കിയത് എന്നും പറഞ്ഞിരുന്നു. എന്നാൽ, സ്വർണം പൂശിയ സ്മാർട്ട് ക്രിയേഷൻസിൻറെ അഭിഭാഷകൻ പറഞ്ഞത്, എത്ര തേയ്മാനം വന്നാലും ആ ചെമ്പുപാളിയിൽ ഒരു തരി സ്വർണമെങ്കിലും അവശേഷിക്കുമെന്നാണ്. ഇതും ചെമ്പ് തെളിഞ്ഞു എന്ന് മുരാരി ബാബു പറഞ്ഞത് കള്ളമാണെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗികാധിക്ഷേപ കേസ് : കുറ്റപത്രം സമർപ്പിച്ചു
മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തതിലൂടെ ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നുള്ള ആദ്യ നടപടിയാണ് ഉണ്ടായിരിക്കുന്നത്. ഇനി ഏതുവിധത്തിലുള്ള ഉദ്യോഗസ്ഥതല അന്വേഷണമാണ് മുരാരി ബാബുവിനെതിരെ നടക്കുക എന്നുള്ള കാര്യങ്ങളെല്ലാം വിശദീകരിക്കപ്പെടേണ്ടതുണ്ട്. നിലവിൽ, ഹൈക്കോടതി പ്രഖ്യാപിച്ച ക്രൈം ബ്രാഞ്ച് അന്വേഷണം ഈ വിഷയത്തിൽ നടക്കുന്നുണ്ട്.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.