ശബരിമലയിലെ സ്വര്‍ണ മോഷണ കേസിലെ പ്രതിയായ സുധീഷ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളി. മുൻ എക്സിക്യൂട്ടീവ് ഓഫീസറായ സുധീഷ് കുമാറിന്റെ രണ്ട് ജാമ്യാപേക്ഷകളും വിജിലൻസ് കോടതിയാണ് തള്ളിയത്. മോഷണത്തിൽ സുധീഷിനല്ല തിരുവാഭരണം കമ്മീഷണർക്കാണ് ഉത്തരവാദിത്വമെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. എന്നാൽ ഉദ്യോഗസ്ഥനെന്ന നിലയിൽ സുധീഷ് കുമാറിനും പങ്കുണ്ട് എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. സിജു രാജനാണ് ഹാജരായത്.
അതേസമയം, സ്വർണ മോഷണക്കേസില്‍ പ്രതികളായ ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും രണ്ട് ദിവസത്തേക്ക് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. കൊല്ലം വിജിലൻസ് കോടതിയാണ് ഇരുവരെയും എസ്.ഐ.ടി യുടെ കസ്റ്റഡിയിലേക്ക് വിട്ട് കൊണ്ട് ഉത്തരവിറക്കിയത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കട്ടിള പാളി കേസിലും മുരാരി ബാബുവിനെ ദ്വാരപാലക ശില്പ കേസിലുമാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. സ്വർണ മോഷണത്തില്‍ ഉൾപ്പെട്ട ഉന്നത വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനാണ് പ്രതികളെ കസ്റ്റഡിയിലെടുക്കുന്നത്.
കഫ് സിറപ്പ് വിൽപ്പനയിൽ കടുത്ത നിയന്ത്രണങ്ങൾ വെക്കാൻ കേന്ദ്ര സർക്കാർ



ഡൽഹി കലാപക്കേസ് ; ഷർജീൽ ഇമാമിനും, ഉമർ ഖാലിദിനും ജാമ്യമില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.