ശബരിമലയില്‍ അന്നദാനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച (ഡിസംബര്‍ 2) മുതല്‍ ഭക്തര്‍ക്ക് കേരളീയ സദ്യ നല്‍കും. ചോറ്, പരിപ്പ്, സാമ്പാര്‍, അവിയല്‍, അച്ചാര്‍, തോരന്‍, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങള്‍ സദ്യക്ക് ഉണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ വ്യക്തമാക്കി.
ദിവസവും ഉച്ചയ്ക്ക് 12 മുതല്‍ 3 വരെയാണ് സദ്യ വിളമ്പാനാണ് തീരുമാനം. സ്റ്റീല്‍ പ്ലേറ്റും സ്റ്റീല്‍ ഗ്ലാസുമാവും ഉപയോഗിക്കുക. സദ്യയിലെ പായസം ഓരോ ദിവസവും മാറി മാറി നല്‍കും. നിലവില്‍ 4000ത്തോളം ഭക്തരാണ് ദിവസവും അന്നദാനത്തില്‍ സംബന്ധിക്കുന്നത്. സദ്യ വിളമ്പി തുടങ്ങുന്നതോടെ എണ്ണം കൂടുമെന്ന് പ്രതീക്ഷിക്കുന്നതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
പുതിയ ഒരു സമീപനത്തിന്റ ഭാഗമായാണ് ഭക്തര്‍ക്ക് സദ്യ വിളമ്പി തുടങ്ങുന്നത്. ശബരിമലയില്‍ എത്തുന്ന ഓരോ ഭക്തനെയും ഞങ്ങള്‍ പരിഗണിക്കുന്നു എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. ഈ സമീപനം ശബരിമലയുടെ മറ്റ് എല്ലാ കാര്യങ്ങളിലും പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. കെ ജയകുമാര്‍ വ്യക്തമാക്കി.



കൊല്ലത്ത് പ്ലസ് ടു വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ അധ്യാപകനെതിരെ കേസ്; സസ്പെൻഷൻ
അൻവർ അടഞ്ഞ അധ്യായം; സതീശനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന് അടൂർ പ്രകാശ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.