കൊട്ടാരക്കര പള്ളിക്കൽ ഏലാപ്പുറം സർപ്പക്കാവിലെ വിഗ്രഹങ്ങൾ നശിപ്പിക്കുകയും കൽവിളക്കുകൾ അടിച്ചു തകർക്കുകയും ശിവലിംഗം കിണറ്റിലിടുകയും ചെയ്ത സംഭവത്തിൽ പ്രതിയായ ബിജെപി – സംഘപരിവാർ പ്രവർത്തകൻ അറസ്റ്റിൽ. പള്ളിക്കൽ മുകളിൽ വീട്ടിൽ ബി രഘു(49) ആണ് പിടിയിലായത്. തദ്ദേശ തിരഞ്ഞെടുപ്പിൽ കലയപുരം ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച മുൻ മൈലം ഗ്രാമപ്പഞ്ചായത്തംഗം പള്ളിക്കൽ രാധാമണിയുടെ ഭർത്താവാണ് ഇയാൾ.
കഴിഞ്ഞ മാസം 21ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ക്ഷേത്രത്തിൽ നിന്ന് ശിവ വിഗ്രഹം കടത്തിക്കൊണ്ടു പോയ ഇയാൾ സർപ്പക്കാവിലെ നാഗരാജാവിന്റെയും നാഗയക്ഷിയുടെയും വിഗ്രഹം പിഴുതുമാറ്റി സമീപത്ത് ഉപേക്ഷിക്കുകയും ചെയ്തു. കൂടാതെ ക്ഷേത്രത്തിന് മുന്നിലെ ദുർഗാദേവി പ്രതിഷ്ഠയുടെ കൽവിളക്ക് ഉൾപ്പെടെ മൂന്ന് കൽവിളക്കുകളും കമ്മിറ്റി ഓഫിസിലെ 25 കസേരകളും രണ്ട് മേശകളും അടിച്ച് തകർത്തു.
മുട്ടത്തറ ജങ്ഷനിലെ ക്രിസ്മസ് പുൽക്കൂടും ഇയാള്‍ നശിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ബിജെപിയുടെ നേതൃത്വത്തിൽ വർഗീയ വാദികൾ സംഭവം ആളി കത്തിക്കുകയായിരുന്നു. കൊട്ടാരക്കര പൊലീസ് നടത്തിയ സമഗ്ര അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങൾ സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് ആക്രമണത്തിന് പിന്നിൽ രഘു ആണെന്ന് തിരിച്ചറിഞ്ഞത്.
പനങ്ങാട് വില്പനക്കെത്തിച്ച കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
പിന്നാലെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ക്ഷേത്ര ഭാരവാഹികളുമായി ഇയാള്‍ക്ക് തർക്കം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ക്ഷേത്രത്തിൽ നിന്നും കടത്തിയ ശിവവിഗ്രഹം 200 മീറ്റർ അകലെയുള്ള ആഴമേറിയ കിണറ്റിൽ നിന്നും കണ്ടെത്തി. രഘു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കിണർ മോട്ടർ ഉപയോഗിച്ച് വറ്റിച്ച് വിഗ്രഹം വീണ്ടെടുത്തു.
കൊട്ടാരക്കര സ്‌റ്റേഷൻ ഇൻസ്പെക്‌ടർ എസ് ജയകൃഷ്‌ണന്റെ നേതൃത്വത്തിൽ എസ്ഐമാരായ അഭിലാഷ്, പങ്കജ കൃഷ്ണ, സിവിൽ പൊലീസ് ഓഫിസർമാരായ മനു കൃഷ്‌ണൻ, ശ്യാം കൃഷ്ണൻ, രാജേഷ്, ദീപക്,അസർ, പ്രകാശ കൃഷ്ണൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.



ഭാര്യാപിതാവിനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്, മരുമകന് അറസ്റ്റില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.