എൻസിപി മന്ത്രിമാരായ എകെശശീന്ദ്രനും സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ തോമസ് കെ തോമസും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ദേശീയ വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ കത്തയച്ചതിന് മറുപടി. പാർട്ടിയിൽ പ്രഫുൽ പട്ടേലിന്റെ പദവി എന്താണെന്ന് മന്ത്രി എകെ ശശീന്ദ്രൻ. ഇല്ലാത്ത പദവിയുടെ പേരിൽ അധികാരം പ്രയോഗിക്കാൻ പ്രഫുൽ പട്ടേലിന് കഴിയില്ലെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.
സമാന അഭിപ്രായമാണ് തോമസ് കെ തോമസും പറഞ്ഞത്. പാർട്ടിയിൽ വർക്കിംഗ് പ്രസിഡൻ്റ് എന്നൊരു പദവി ഇല്ല. സുപ്രീം കോടതിയിൽ കേസ് നടക്കുക ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ എൻസിപി എംഎൽഎമാർ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രഫുൽ പട്ടേലിൻ്റെ നടപടി. ഇരുവരും ശരദ് പവാറിനെ പിന്തുണയ്ക്കുന്നതാണ് അജിത് പവാർ വിഭാഗത്തെ ചൊടിപ്പിക്കുന്നത്.
വിശ്വസിക്കുന്ന പാർട്ടിയുടെ ഭരണഘടന വായിക്കണമെന്ന് ശശീന്ദ്രൻ പട്ടേലിനോട് ആവശ്യപ്പെട്ടു. ഇത് പ്രകാരം പാർട്ടിയിൽ വർക്കിംഗ് പ്രസിഡന്റ് സ്ഥാനമില്ല. അദ്ദേഹം രാജാവല്ല. കത്ത് ഗൗരവത്തിൽ എടുക്കുന്നില്ല. കത്തിനെ എങ്ങനെ നേരിടണം എന്നതിൽ നിയമോപദേശം തേടും, താനോ തോമസ് കെ തോമസോ രാജിവെയ്ക്കില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.
ശബരിമലയിലെ സ്വർണപ്പാളികൾ കോടതിയെ അറിയിക്കാതെ ചെന്നൈയിലേക്ക് കൊണ്ടുപോയി ; ദേവസ്വം ബോർഡിന് തിരിച്ചടി
”അജിത് പവാർ പക്ഷത്തെ ഔദ്യോഗിക പക്ഷം ആക്കിയ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. സുപ്രിംകോടതി ഹരജി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. ഹർജിയിൽ തീരുമാനം ആകുന്നത് വരെ ഇങ്ങനെ ഒരു നടപടി സാധ്യമാകില്ല. കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയത്തിൽ ധൃതി പിടിച്ച് തീരുമാനം എടുക്കുന്നത് എന്തിനാണ്. അച്ചടക്ക നടപടിക്ക് വഴങ്ങില്ലെന്നും എകെ ശശീന്ദ്രന്‍ വ്യക്തമാക്കി.


രാഹുൽ മാധ്യമങ്ങളെ കാണില്ല ; അവസാന നിമിഷം വാർത്താ സമ്മേളനം റദാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.