തിരുവനന്തപുരം നഗരൂരിൽ വിദ്യാർത്ഥികളുമായി സഞ്ചരിച്ച സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം. വെള്ളല്ലൂർ എൽപി സ്കൂളിൻ്റെ ബസാണ് അപകടത്തിൽപെട്ടത്. രാവിലെ ഒൻപതരോടെയാണ് സംഭവം.
അപകടം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാർ ബസിലുണ്ടായിരുന്ന കുട്ടികളെ പുറത്തെത്തിക്കുകയായിരുന്നു. എല്ലാ കുട്ടികളെയും കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റി.
റോഡിന് വീതികുറഞ്ഞ ഭാഗമാണെന്നും മഴ കാരണം റോഡിൽ ചെളി കെട്ടികിടന്നതിൽ വാഹനം തെന്നി നീങ്ങിയതാണ് അപകടകാരണമെന്നുമാണ് വിവരം.
25 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ രണ്ടു കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഒരു കുട്ടിയുടെ കൈക്ക് പരിക്കേറ്റു. കുട്ടിയുടെ കൈ ബസിന്‍റെ അടിയിൽ കുടുങ്ങുകയായിരുന്നു. മറ്റൊരു കുട്ടിക്കും പരിക്കേറ്റു. മറ്റ് കുട്ടികള്‍ക്ക് സാരമായ പ്രശ്നങ്ങളില്ല.
You May Also Like
പൂക്കളത്തിൽ ‘ഓപ്പറേഷൻ സിന്ദൂർ’ ; ശാസ്താംകോട്ടയിൽ വിമുക്തഭടനുൾപ്പെടെ 27 പേർക്കെതിരെ പോലീസ് കേസ്
പൂക്കളത്തിൽ ‘ഓപ്പറേഷൻ സിന്ദൂർ’ ; ശാസ്താംകോട്ടയിൽ വിമുക്തഭടനുൾപ്പെടെ 27 പേർക്കെതിരെ പോലീസ് കേസ്
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 79കാരി മരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.