സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. തിരുവനന്തപുരത്ത് രോഗം ബാധിച്ച 79-കാരിയാണ് മരിച്ചത്. പോത്തൻകോട് വാവറ അമ്പലം സ്വദേശിനിയായ ഹബ്സാ ബീവി ആണ് മരിച്ചത്. കഴിഞ്ഞ 16-നായിരുന്നു ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു മരണം സംഭവിച്ചത്.
രണ്ടാഴ്ച മുമ്പാണ് ഇവർ പോത്തൻകോടുള്ള സ്വകാര്യ ആശുപത്രിയിൽ പനിയെ തുടർന്ന് ചികിത്സ തേടിയത്. മുഖത്തെ നീരും പനിയും കുറയാത്തതിനാൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നാല് ദിവസത്തിന് ശേഷം സ്ട്രോക്കിന് സമാനമായ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് എസ്.യു.ടി. ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വൃക്കകൾ തകരാറിലാവുകയും മൂന്ന് തവണ ഡയാലിസിസ് നടത്തുകയും ചെയ്തു. പനി കുറയാതിരുന്നതിനാൽ വീണ്ടും വിശദമായ രക്തപരിശോധന നടത്തിയപ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഇവരുടെ കിണറ്റിലെ വെള്ളത്തിന്റെ സാമ്പിൾ ആരോഗ്യ വകുപ്പ് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
പരാതിക്ക് പിന്നിൽ സ്വത്ത് തർക്കം ; പീഡന ആരോപണം തള്ളി സി.കൃഷ്ണകുമാർ



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.