മുതിര്‍ന്ന സി.പി.എം നേതാവും ധര്‍മടം മുന്‍ എം.എല്‍.എയുമായ കെ.കെ നാരായണന്‍(77) അന്തരിച്ചു. മുണ്ടലൂർ എൽ.പി സ്കൂളിൽ എൻ.എസ്.എസ് ക്യാമ്പിലെ കുട്ടികളുമായി സംസാരിച്ചിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ പെരളശ്ശേരി എ.കെ.ജി സ്മാരക ആശുപത്രിയിലും തുടർന്ന് ചാലയിലെ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈകീട്ട് 5.51 ഓടെ മരിക്കുകയായിരുന്നു.
2011-ല്‍ കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷനായും, കണ്ണൂര്‍ ജില്ല സഹകരണ ബേങ്ക്, എ കെ ജി സ്മാരക സഹകരണ ആശുപത്രി എന്നിവയുടെ അധ്യക്ഷനായും സേവനം അനുഷ്ഠിച്ചിരുന്നു. രാവിലെ കൂത്തുപറമ്പിൽ നടന്ന കൂത്തുപറമ്പ് സഹകരണ യൂണിയന്റെ സഹകരണ വാരാഘോഷത്തിൽ സമ്മാനദാനം നടത്തിയിരുന്നു. മൃതദേഹം ചാല ആസ്റ്റർ മിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



മലാപ്പറമ്പ് പെൺവാണിഭ കേസിലെ പ്രതികളായ പോലീസുകാർ പിടിയിലായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.