കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ സംഭവത്തിൽ ഗുരുതര വീഴ്ച. കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിൽ ഒരു സ്ത്രീ കുടുങ്ങിക്കിടന്നത് രണ്ട് മണിക്കൂറിലേറെ. രക്ഷാപ്രവർത്തനം വൈകിയതിനെതിരെ രൂക്ഷമായ വിമർശനവും പ്രതിഷേധവുമാണ് സ്ഥലത്ത് നടക്കുന്നത്.
Also Read
അറസ്റ്റിലായ കന്യാസ്ത്രീകളെ പിന്തുണച്ച് കേരള ബിജെപി; മതപരിവർത്തന ആരോപണം തള്ളി രാജീവ് ചന്ദ്രശേഖർ
ഉപയോഗ ശൂന്യമായ കെട്ടിടമാണെന്നും അടച്ചിട്ടിരുന്നതായിരുന്നു എന്നുമായിരുന്നു മന്ത്രിമാരായ വീണാ ജോർജും വിഎൻ വാസവനും അവകാശപ്പെട്ടത്. എന്നാൽ കെട്ടിടം ഉപയോഗിച്ചുകൊണ്ടിരുന്നതാണ് എന്നാണ് പഞ്ചായത്ത് പ്രസിഡൻ്റ് ദീപാ ജോസ് അടക്കം സ്ഥിരീകരിച്ചത് .
ആശുപത്രിയിലെത്തിയ കൂട്ടിരിപ്പുകാരി ബിന്ദു എന്ന സ്ത്രീയാണ് അപകടത്തിൽപ്പെട്ടത് എന്നാണ് സൂചനകൾ. ഇവർ ശുചി മുറിയിലേക്ക് പോയത് എന്നാണ് വിവരം. മണിക്കൂറുകളോളം ഒരാൾ കുടുങ്ങിക്കിടന്നതും രക്ഷാപ്രവർത്തനം വൈകിയതിനെപ്പറ്റിയും അധികൃതർ ഉത്തരം നൽകണമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ ആവശ്യപ്പെട്ടു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.