ട്വന്റി20 ലോകകപ്പിലെ വേദികൾ ഇന്ത്യയിൽ നിന്നും മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ അപേക്ഷ ഐ.സി.സി തള്ളി. ബംഗ്ലാദേശ് ആശങ്കപ്പെടുന്ന സുരക്ഷാ പ്രശ്നങ്ങൾ ഇന്ത്യയിൽ ഇല്ലെന്നും, ടീം അംഗങ്ങൾക്കും ആരാധകർക്കും സുരക്ഷിതമായി ലോകകപ്പിന്റെ ഭാഗമാവാമെന്നും വ്യക്തമാക്കികൊണ്ടാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) തള്ളിയത്.
ബംഗ്ലാദേശ് ബൗളർ മുസ്തഫിസുർ റഹ്മാനെ ഐ.പി.എൽ ടീമിൽ നിന്നും ഒഴിവാക്കിയതിനു പിന്നാലെയായിരുന്നു ബി.സി.ബി ലോകകപ്പിൽ ഇന്ത്യയിൽ കളിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഐ.സി.സിക്ക് കത്തയച്ചത്. തുടർന്ന്, കഴിഞ്ഞ ദിവസം ബി.സി.ബി പ്രതിനിധികളുമായി ഐ.സി.സി വിഷയം ചർച്ച ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഇന്ത്യയിൽ ബംഗ്ലാദേശിന് കളിക്കുന്നതിൽ സുരക്ഷാ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഐ.സി.സി നിലപാടെടുക്കുകയായിരുന്നു. ലോകകപ്പിന് ഒരു മാസം മാത്രം ശേഷിക്കെ, അടിയന്തരമായി വേദികൾ മാറ്റേണ്ട സാഹചര്യങ്ങളില്ലെന്നും ഐ.സി.സി വ്യക്തമാക്കി.



യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷം ; പോലീസിന് നേരെ തീപ്പന്തമെറിഞ്ഞ് പ്രവർത്തകർ
കൊച്ചിയിൽ സാങ്കേതിക തകരാറിനെത്തുടർന്ന് റൺവേയിലേക്ക് പോയ വിമാനം തിരികെയെത്തിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.