കൊല്ലം അഞ്ചലിൽ തെരുവ് നായ ആക്രമണത്തിൽ ഏഴ് പേർക്ക് കടിയേറ്റു. ഇന്ന് രാവിലെയായിരുന്നു സംഭവം. നായ ഓടിനടന്ന് കടിക്കുകയായിരുന്നു. നായക്ക് പേവിഷബാധ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അഞ്ചൽ കാളചന്ത, ചന്തമുക്ക് എന്നിവിടങ്ങളിൽ ഉണ്ടായിരുന്നവർക്കാണ് കടിയേറ്റത്. നായയെ നാട്ടുകാർ തല്ലിക്കൊന്നു.
ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അക്രമണമുണ്ടായത്. കടിയേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. അതിനിടെ മാവേലിക്കരയിലെ കെഎസ്ഇബി ഓഫീസിലും തെരുവുനായ ആക്രമണമുണ്ടായി. ജീവനക്കാരന് കടിയേറ്റു. രക്ഷപ്പെടുന്നതിനിടെ ഒരു ജീവനക്കാരിക്ക് വീണ് പരിക്കേൽക്കുകയും ചെയ്തു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
വെള്ളാപ്പള്ളിയെന്ന ‘വർഗീയ ഭ്രാന്തന്’ ഇപ്പോൾ മുഖ്യൻ സരസ്വതി കടാക്ഷം നൽകുമ്പോൾ; തിരിഞ്ഞുകൊത്തി പിണറായി നിഘണ്ടുവിലെ പഴയ നടേശ പ്രയോഗങ്ങൾ



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.