കലാമണ്ഡലത്തിൽ വിദ്യാർഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം ; അധ്യാപകനെതിരെ പോക്സോ കേസ്

കലാമണ്ഡലത്തിൽ വിദ്യാർത്ഥിനികൾക്ക് നേരെ അധ്യാപകൻ ലൈംഗിക അതിക്രമം നടത്തിയതായി പരാതി. സംഭവത്തിൽ കലാമണ്ഡലം അധ്യാപകനായ ദേശമംഗലം സ്വദേശി കനകകുമാറിനെതിരെയാണ് പൊലീസ് പോക്സോ കേസെടുത്തിരിക്കുന്നത്.

വൈസ് ചാൻസിലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ചെറുതുരുത്തി പൊലീസ് കേസ് എടുത്തത്. വിദ്യാർത്ഥികളുടെ പരാതിയിന്മേൽ കനകകുമാറിനെ വൈസ് ചാൻസിലർ സസ്‌പെന്റ് ചെയ്തിരുന്നു. ചെറുതുരുത്തി പൊലീസ് വിദ്യാർത്ഥികളുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. അധ്യാപകൻ ക്ലാസിൽ മദ്യപിച്ചു വരുന്നതായും, വിദ്യാർത്ഥികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു എന്നാണ് പരാതിയുള്ളത്. ഇന്നലെ രാത്രിയോടെ വിദ്യാർത്ഥികളുടെ മൊഴിയെടുത്തത് ചെറുതുരുത്തി പൊലീസ് ഇന്ന് പുലർച്ചെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *