കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് വിജയകൊയ്ത്ത്. കൂത്തുപറമ്പ് നിര്‍മലഗിരി, മാടായി, ചെറുപുഴ നവജ്യോതി, പൈസക്കരി ദേവമാതാ കോളജുകളില്‍ എസ്എഫ്ഐ മേൽക്കൈ നേടി. ശ്രീകണ്ഠാപുരം എസ്ഇഎസ്, പയ്യന്നൂര്‍, തോട്ടട എസ്എന്‍ കോളജുകള്‍ എസ്എഫ്ഐ നിലനിര്‍ത്തി. മട്ടന്നൂര്‍ പിആര്‍എന്‍എസ്എസ് കോളജില്‍ യുഡിഎസ്എഫ് വിജയിച്ചു. കൃഷ്ണമേനോന് വനിതാ കോളജിലും ഇരിട്ടി എംജി കോളജിലും യുഡിഎസ്എഫ് യൂണിയന് നിലനിര്‍ത്തി.
നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരി വേട്ട; നാലു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി തൃശ്ശൂർ സ്വദേശി പിടിയിൽ
പെരിങ്ങോം ഗവണ്മെന്റ് കോളജില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. മൂന്ന് വര്‍ഷത്തിന് ശേഷം പൈസക്കരി ദേവമാതാ കോളേജും എസ്എഫ്ഐ തിരിച്ചു പിടിച്ചു. മത്സരം നടന്ന 10 സീറ്റില്‍ മൂന്ന് മേജര്‍ സീറ്റ് ഉള്‍പ്പെടെ ആറ് സീറ്റുകളില്‍ എസ്എഫ്ഐയാണ് വിജയിച്ചത്.
ചെറുപുഴ നവജ്യോതി കോളജില്‍ 14 വര്‍ഷത്തെ കെഎസ്യു കോട്ട തകര്‍ത്താണ് എസ്എഫ്ഐയുടെ വിജയം. കൂത്തുപറമ്പ് നിര്‍മല ഗിരിയില്‍ ചെയര്മാന് ഉള്‍പ്പെടെ മുഴുവന്‍ സീറ്റും എസ്എഫ്ഐ നേടി. ബ്രണ്ണന്‍, കണ്ണൂര്‍ എസ്എന്‍, പയ്യന്നൂര്‍, ശ്രീകണ്ഠാപുരം എസ്ഇഎസ് കോളജുകളില്‍ മുഴുവന്‍ സീറ്റും എസ്എഫ്ഐ നേടി.
കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.