പാലിയേക്കരയിലെ ടോള്‍ മരവിപ്പിച്ച ഉത്തരവ് നാളെവരെ നീട്ടി ഹൈക്കോടതി. ഇടപ്പള്ളി – മണ്ണുത്തി ദേശീയ പാതയിലെ ഗതാഗതക്കുരുക്കിനെ തുടർന്ന് ടോൾ പിരിവ് തടഞ്ഞ നടപടിയാണ് നീട്ടിയത്. ഗതാഗത പ്രശ്നം ഭാഗികമായി പരിഹരിച്ചുവെന്നാണ് തൃശൂർ ജില്ലാ കളക്ടർ കോടതിക്ക് നൽകിയ റിപ്പോർട്ടിലുള്ളത്. പ്രശ്നങ്ങള്‍ ഉണ്ടായ 18 ഇടങ്ങള്‍ പരിശോധിച്ചുവെന്നും 13 ഇടങ്ങളിലെ പ്രതിസന്ധി പരിഹരിച്ചുവെന്നും നൽകിയ റിപ്പോര്‍ട്ടിലുണ്ട്. ബാക്കി ഇടങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഹര്‍ജി നാളെ വീണ്ടും ഹൈക്കോടതി പരിഗണിക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



ഓണക്കാല വില നിയന്ത്രണം; സംയുക്ത സ്ക്വാഡ് പരിശോധന ആരംഭിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.