പാര്‍ലമെന്റിന്റെ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് ഡോ. ശശി തരൂര്‍ എം.പി തന്നെ തുടരും. കോണ്‍ഗ്രസിന് അനുവദിച്ച അധ്യക്ഷ സ്ഥാനത്തേക്കാണ് വീണ്ടും ചുമതല നല്‍കിയിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണായ സോണിയ ഗാന്ധി സ്പീക്കര്‍ക്ക് കത്ത് നൽകി. പാര്‍ലമെന്റിന്റെ 24 സ്ഥിരം സമിതികളിലും നടന്ന പുനഃസംഘടനയിൽ എല്ലാ കമ്മിറ്റികളുടെയും തലവന്മാര് മാറ്റമില്ലാതെ തുടരാൻ തീരുമാനമായി.
ഓപ്പറേഷന് സിന്ദൂര്‍, പ്രധാനമന്ത്രിക്ക് നിരന്തമായ പ്രശംസ തുടങ്ങി അടുത്തിടെ കോണ്‍ഗ്രസിനെ പലതവണ പ്രതിസന്ധിയിലാക്കിയിട്ടുള്ള ശശി തരൂരിനെ തന്നെ സുപ്രധാന ചുമതലയിലേക്ക് വീണ്ടും പരിഗണിച്ചു എന്നതാണ് പ്രത്യേകത. തരൂരിനു പുറമേ ദിഗ്വിജയ് സിങ് (വിദ്യാഭ്യാസം), ചരണ്‍ജിത് സിങ് ഛന്നി (കൃഷി), സപ്തഗിരി ഉലാക (ഗ്രാമവികസനം) എന്നിവരെയും കോണ്‍ഗ്രസ് നിലനിര്‍ത്തി. ഡി.എം.കെ എം.പിയായ കനിമൊഴി ഉപഭോക്തൃകാര്യ – ഭക്ഷ്യ – പൊതുവിതരണ കമ്മറ്റി അധ്യക്ഷയായും തുടരും.
ബിസിനസ് സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്താനുള്ള ജന്‍ വിശ്വാസ് ഭേദഗതി ബില്‍ പരിഗണിക്കുന്ന സെലക്ട് കമ്മിറ്റിയില്‍ തേജസ്വി സൂര്യയാണ് അധ്യക്ഷന്‍. കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രനും സമിതിയിലെ അംഗമാണ്. പാപ്പരത്ത നിയമ ഭേദഗതി ബില്‍ പരിഗണിക്കുന്ന സമിതിയില്‍ ബിജെപിയുടെ ബൈജയന്ത് പാണ്ഡെ അധ്യക്ഷനാകും. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ എന്നിവര്‍ക്കു സ്ഥാനം നഷ്ടമാകുന്നതു വ്യവസ്ഥ ചെയ്യുന്ന മൂന്ന് ബില്ലുകള്‍ പരിഗണിക്കേണ്ട സമിതി ഇതുവരെ രൂപീകരിച്ചിട്ടില്ല.
പോറ്റാൻ ശേഷിയില്ല ; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ് മാതാപിതാക്കൾ



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.