” എന്തൊരു യാത്രയായിരുന്നു, ഞാൻ ഒരു കുട്ടിയേപ്പോലെ എല്ലാം മനസിലാക്കുന്നു”; ISSൽ നിന്നും അസ്ട്രട്ട് നമ്പർ 634 ശുഭാംശു ശുക്ല

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) തന്നെ സ്വീകരിച്ച ശാസ്തജ്ഞർ നന്ദി പറഞ്ഞ് ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല. ബഹിരാകാശ സഞ്ചാരികൾക്ക് നൽകുന്ന 634ാം നമ്പർ അസ്ട്രനോട്ട് പിൻ സ്വീകരിച്ചതിന് ശേഷമായിരുന്നു ശുഭാംശുവിൻ്റെ പ്രതികരണം. അഭിമാനകരമായ നിമിഷമാണിതെന്നും ബഹിരാകാശനിലയത്തിലേക്ക് തന്നെ സ്വീകരിച്ച മറ്റ് ശാസ്ത്രജ്ഞരോട് നന്ദി പറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘വല്ലാത്ത അനുഭവമാണിത്. ​ഞാനെല്ലാം ഒരു കുട്ടിയേപോലെ മനസിലാക്കുകയാണ്’ – ഗുരുത്വാകർഷണ രഹിത ( സീറോ ഗ്രാവിറ്റി) സാഹചര്യത്തിൽ ‘പറന്ന് കഴിയുന്നതിനെ’ക്കുറിച്ച്  ശുഭാംശു ശുക്ല പറഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കാനായി ‘ഡ്രാഗൺ സ്​പേസ് ക്രാഫ്റ്റ്’ ഭൂമിയെ വലംവെച്ചതിനെക്കുറിച്ചുള്ള അനുഭവമാണ് അദ്ദേഹം പങ്കുവച്ചത്. വിഡിയോ വഴിയായിരുന്നു പ്രതികരണം.

“എന്തൊരു യാത്രയായിരുന്നു അത്. ഗ്രെയ്സ് കാപ്സ്യൂളിലിരിക്കുമ്പോൾ എങ്ങനെയെങ്കിലും പോയാൽ മതിയെന്നായിരുന്നു ചിന്ത. ആവേശ​മൊന്നുമല്ലായിരുന്നു ഉള്ളിൽ. പോകാൻ പറ്റണമെന്ന ചിന്ത മാത്രം. ഗുരുത്വാകർഷണം മാറിയപ്പോൾ സീറ്റിൽ നിന്ന് പിറകോട്ട് മറിഞ്ഞപോലെ തോന്നി. പെട്ടെന്ന് എല്ലാം നിശ്ശബ്ദമായി. വെറുതെ പാറിക്കളിക്കുന്നതുപോലെ തോന്നി.

നമ്മൾ കൊളുത്തഴിച്ച് ശൂന്യതയിൽ ഒ​ഴുകുന്നതുപോലുള്ള അവസ്ഥ.ഞാൻ പലപ്പോഴും ഉറങ്ങുകയായിരുന്നു എന്നാണ് ഒപ്പമുള്ളവർ പറഞ്ഞത്. ഇപ്പോൾ എല്ലാം പഠിച്ചെടുക്കുകയാണ്. എങ്ങനെ നടക്കണം. എങ്ങനെ ഭക്ഷണം കഴിക്കണം എന്നൊക്കെ. അതൊക്കെ വലിയ അനുഭവമാണ്. നല്ല രസമുള്ള സമയമാണ് “- ശുഭാംശു വീഡിയോയിൽ പറഞ്ഞു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യ ഇന്ത്യാക്കാരനാണ് ശുഭാംശുക്ല. രാകേശ് ശർമയ്ക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *